കാസര്‍കോട്: സമന്വയ വിദ്യാഭ്യാസവും സാമൂഹ്യ സേവനവും ലക്ഷ്യം വെച്ച് പള്ളങ്കോട് മദനീയം കാമ്പസില്‍ ആരംഭിക്കുന്ന മദനീയം അക്കാദമിയുടെ ശിലാസ്ഥാപനം 25ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് നിര്‍വ്വഹിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പള്ളങ്കോട് പയസ്വിനി പുഴയുടെ ചാരത്ത് 10 ഏക്കര്‍ വിസ്തൃതിയിലാണ് മദനീയം കാമ്പസ് സജ്ജമാക്കിയിട്ടുള്ളത്. അക്കാദമിയില്‍ ഡിജിറ്റല്‍ യുഗത്തിലെ വിദ്യാര്‍ത്ഥികളുടെ അഭിരുചിക്കിണങ്ങിയ നൂതന കോഴ്സുകളും സംരംഭങ്ങളുമാണ് ലക്ഷ്യമിടുന്നത്. ഖുര്‍ആന്‍ സെന്റര്‍, വനിത കോളേജ്, ശരീഅ കോഴ്സ്, കമ്പ്യൂട്ടര്‍ സെന്റര്‍, സയന്‍സ് ലാബ്, സാന്ത്വന കേന്ദ്രം തുടങ്ങിയവയാണ് മദനീയം അക്കാദമിയില്‍ ആദ്യ ഘട്ടത്തില്‍ ഒരുങ്ങുന്നത്.
രാവിലെ 7.30ന് നടക്കുന്ന പള്ളങ്കോട് മഖാം സിയാറത്തിന് സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍ അല്‍അഹ്ദല്‍ ആദൂര്‍ നേതൃത്വം നല്‍കും. ശിലാസ്ഥാപന സംഗമം സയ്യിദ് അലിബാഫഖി തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. അക്കാദമിക് ചെയര്മാന് സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ അല്‍ അഹ്ദല്‍ കണ്ണവം അധ്യക്ഷത വഹിക്കും. ജനറല്‍ കണ്‍വീനര്‍ മദനീയം അബ്ദുല്‍ ലത്തീഫ് സഖാഫി കാന്തപുരം സ്വാഗതം പറയും. സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ബുഖാരി അനുഗ്രഹ പ്രഭാഷണം നടത്തും. പേരോട് അബ്ദുല്‍ റഹ്മാന് സഖാഫി പ്രസംഗിക്കും. സയ്യിദ് ഫസല്‍ കോയമ്മ അല്‍ബുഖാരി കുറ സമാപന പ്രാര്‍ത്ഥന നടത്തും. കര്‍ണാടക സ്പീകര്‍ യു.ടി ഖാദര്‍, രാജ്മോഹന്‍ ഉണ്ണിത്താന് എം.പി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സിജി മാത്യു, ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.ബി ഷഫീഖ്, കുറ്റൂര്‍ അബ്ദുല്‍ റഹ്മാന് ഹാജി മുഖ്യാതിഥികളാകും. സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലകട്ട, സയ്യിദ് മുഹമ്മദ് അഷ്റഫ് തങ്ങള്‍ ആദൂര്‍, സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കല്‍, സയ്യിദ് ഹസന് ഇമ്പിച്ചി തങ്ങള്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ജാഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത്, സയ്യിദ് ജലാലുദ്ദീന്‍ അല്‍ ഹാദി ആദൂര്‍, സയ്യിദ് ഉമര്‍ ജിഫ്രി തങ്ങള്‍ പാണ്ടി, എ.പി അബ്ദുല്ല മുസ്ലിയാര് മാണിക്കോത്ത്, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, കെ.പി ഹുസൈന് സഅദി കെസി റോഡ്, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്‍ നാസര്‍ ഹാജി പള്ളങ്കോട്, കെ.പി.സി.സി മെമ്പര്‍ ഹകീം കുന്നില്‍, നാഷണല്‍ യൂത്ത് ലീഗ് ഉദുമ മണ്ഡലം പ്രസിഡണ്ട് ടൈഗര്‍ ശമീര്‍ മവ്വല്‍, എസ് വൈഎസ് ജില്ലാ പ്രസിഡണ്ട് കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, എസ്എംഎ ജില്ലാ പ്രസിഡണ്ട് കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, സുലൈമാന്‍ കരിവെള്ളൂര്‍, മുഹമ്മദ് റഫീഖ് സഅദി ദേലംപാടി, ജമാല്‍ സഖാഫി ആദൂര്‍, റഷീദ് സഅദി പൂങ്ങോട് സംബന്ധിക്കും.
പത്രസമ്മേളനത്തില്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, മദനീയം അബ്ദുല്‍ ലത്തീഫ് സഖാഫി കാന്തപുരം, അബ്ദുല്‍ നാസര്‍ ഹാജി പള്ളങ്കോട്, പി എസ് യൂസുഫ് ഹാജി സംബന്ധിച്ചു.