ട്രാന്‍സ്‌പോര്‍ട്ട് ബസുകളുടെ മത്സരയോട്ടം; യാത്രക്കാരെ റോഡിലിറക്കുന്നു

ഉപ്പള: കേരള, കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ തമ്മിലെ മത്സരയോട്ടം യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. മത്സരയോട്ടംമൂലം യാത്രക്കാരെ റോഡിലിറക്കി ഡ്രൈവര്‍മാര്‍ ക്രൂരത കാട്ടുന്നുവെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. ഇരു സംസ്ഥാനങ്ങളിലേയും ബസുകള്‍ തമ്മിലെ മത്സരയോട്ടംമൂലം ബസുകള്‍ ഉപ്പള, കുമ്പള എന്നിവിടങ്ങളിലെ സ്റ്റാന്റുകളില്‍ കയറാതെ യാത്രക്കാരെ റോഡില്‍ ഇറക്കുന്നത് പതിവായിരിക്കുകയാണ്. ബസ് കാത്ത് സ്റ്റാന്റുകളില്‍ കൈകുഞ്ഞുങ്ങളുമായി നില്‍ക്കുന്ന സ്ത്രീകളടക്കമുള്ള യാത്രക്കാര്‍ വലിയ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ബസുകളില്‍ കയറാന്‍ വേണ്ടി പരക്കം പായുന്നതിനിടെ വീണും വാഹനങ്ങള്‍ തട്ടിയും പരിക്കേല്‍ക്കുന്നതും നിത്യസംഭവമായി മാറിയിരിക്കുകയാണ്. പലരും മഴ നനഞ്ഞാണ് […]

ഉപ്പള: കേരള, കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ തമ്മിലെ മത്സരയോട്ടം യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. മത്സരയോട്ടംമൂലം യാത്രക്കാരെ റോഡിലിറക്കി ഡ്രൈവര്‍മാര്‍ ക്രൂരത കാട്ടുന്നുവെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. ഇരു സംസ്ഥാനങ്ങളിലേയും ബസുകള്‍ തമ്മിലെ മത്സരയോട്ടംമൂലം ബസുകള്‍ ഉപ്പള, കുമ്പള എന്നിവിടങ്ങളിലെ സ്റ്റാന്റുകളില്‍ കയറാതെ യാത്രക്കാരെ റോഡില്‍ ഇറക്കുന്നത് പതിവായിരിക്കുകയാണ്. ബസ് കാത്ത് സ്റ്റാന്റുകളില്‍ കൈകുഞ്ഞുങ്ങളുമായി നില്‍ക്കുന്ന സ്ത്രീകളടക്കമുള്ള യാത്രക്കാര്‍ വലിയ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ബസുകളില്‍ കയറാന്‍ വേണ്ടി പരക്കം പായുന്നതിനിടെ വീണും വാഹനങ്ങള്‍ തട്ടിയും പരിക്കേല്‍ക്കുന്നതും നിത്യസംഭവമായി മാറിയിരിക്കുകയാണ്. പലരും മഴ നനഞ്ഞാണ് കട വരാന്തയില്‍ അഭയം തേടുന്നത്. ഒരോ രണ്ട് മിനിറ്റുകളുടെ ഇടവേളകളിലാണ് കെ.എസ്.ആര്‍.ടി.സി ബസ് പുറപ്പെടുന്നത്. ഇത് കാരണമാണ് മത്സരയോട്ടവും പതിവായിരിക്കുന്നത്. ബസ് യാത്രക്കാര്‍ ഇതിനെ ചോദ്യം ചെയ്താല്‍ ജീവനക്കാര്‍ ഭീഷണിപ്പെടുത്തുന്നതും പതിവാണെന്ന് ആക്ഷേപമുണ്ട്.

Related Articles
Next Story
Share it