പ്ലൈവുഡ് ഫാക്ടറിയില്‍ നവീകരണ പ്രവൃത്തിക്കിടെ സ്ലാബ് തകര്‍ന്ന് വീണ് ജീവനക്കാരന് ദാരുണാന്ത്യം

കുമ്പള: പ്ലൈവുഡ് ഫാക്ടറിയുടെ നവീകരണ പ്രവൃത്തിക്കിടെ സ്ലാബ് തകര്‍ന്ന് വീണ് ജീവനക്കാരന് ദാരുണാന്ത്യം. പയ്യന്നൂര്‍ കോളോത്ത് സ്വദേശിയും ഫാക്ടറി സൂപ്പര്‍ വൈസറുമായ അബ്ദുല്‍ റഊഫ് (53) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ നായിക്കാപ്പ് അനന്തപുരത്തെ മൊണാര്‍ക്ക് പ്ലൈവുഡ് ഫാക്ടറിയിലാണ് സംഭവം. പ്ലൈവുഡ് ഫാക്ടറിയുടെ നവീകരണ പ്രവൃത്തി നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കോണ്‍ക്രീറ്റ് സ്ലാബിന്റെ ഭാഗങ്ങള്‍ തലയിലേക്ക് വീഴുകയായിരുന്നു. റഊഫിനെ ഉടന്‍ കുമ്പള സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. കുമ്പള പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. ഭാര്യ: സാബിറ. മക്കള്‍: […]

കുമ്പള: പ്ലൈവുഡ് ഫാക്ടറിയുടെ നവീകരണ പ്രവൃത്തിക്കിടെ സ്ലാബ് തകര്‍ന്ന് വീണ് ജീവനക്കാരന് ദാരുണാന്ത്യം. പയ്യന്നൂര്‍ കോളോത്ത് സ്വദേശിയും ഫാക്ടറി സൂപ്പര്‍ വൈസറുമായ അബ്ദുല്‍ റഊഫ് (53) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ നായിക്കാപ്പ് അനന്തപുരത്തെ മൊണാര്‍ക്ക് പ്ലൈവുഡ് ഫാക്ടറിയിലാണ് സംഭവം. പ്ലൈവുഡ് ഫാക്ടറിയുടെ നവീകരണ പ്രവൃത്തി നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കോണ്‍ക്രീറ്റ് സ്ലാബിന്റെ ഭാഗങ്ങള്‍ തലയിലേക്ക് വീഴുകയായിരുന്നു. റഊഫിനെ ഉടന്‍ കുമ്പള സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. കുമ്പള പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. ഭാര്യ: സാബിറ. മക്കള്‍: റിഫാന, റസല്‍ (ഇരുവരും വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: അബ്ദുല്‍ഷുക്കൂര്‍, ഷംസുദ്ദീന്‍, അബ്ദുല്‍ഗഫൂര്‍, മിസ്‌രിയ, ആയിഷു, സൈനബ, റൈഹാനത്ത്, പരേതരായ അബ്ദുല്‍ ഫത്താഹ്, സുഹറ.

Related Articles
Next Story
Share it