ന്യൂദല്‍ഹി: ഇരുചക്രവാഹനം ഓടിക്കുന്നവര്‍ ബിഐഎസ് നിലവാരമുള്ള ഹെല്‍മെറ്റ് തന്നെ നിര്‍ബന്ധമായും ധരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്സ് (ബിഐഎസ്) നിബന്ധനകള്‍ പ്രകാരം നിലവാരമുള്ള ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയുള്ള ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി.
നിയമം 2021 ജൂണ്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. നിലവാരമുള്ള, ഭാരം കുറഞ്ഞ ഹെല്‍മറ്റുകള്‍ മാത്രം ബിഐഎസ് മുദ്രണത്തോടെ നിര്‍മിച്ചു വില്പന നടത്തുന്നത് ഉറപ്പാക്കാനും നിലവാരം കുറഞ്ഞ ഹെല്‍മറ്റുകള്‍ വിപണിയില്‍ നിന്ന് ഒഴിവാക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ നീക്കം.
Only BIS-certified helmets to be manufactured, sold for two-wheelers in India