കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത് പിടികൂടി. 77 ലക്ഷത്തിന്റെ അനധികൃത സ്വര്‍ണമാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത്. തിരൂര്‍ സ്വദേശി ഉനൈസ് (25) ആണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. 1.6 കിലോ സ്വര്‍ണം ഇയാളില്‍ നിന്ന് പിടികൂടി. ഴിഞ്ഞദിവസം ജിദ്ദയില്‍ നിന്നും വന്ന സ്പൈസ് ജെറ്റ് വിമാനത്തിലാണ് ഉനൈസ് കരിപ്പൂരിലെത്തിയത്. ബ്ലൂടൂത്ത് സ്പീക്കറിന്റെ ബാറ്ററിക്കകത്ത് വെള്ളനിറം പൂശിയ നിലയിലായിരുന്നു സ്വര്‍ണം.
ഡെപ്യൂട്ടി കമീഷണര്‍ ടി.എ. കിരണിന്റെ നേതൃത്വത്തില്‍ സൂപ്രണ്ടുമാരായ കെ.പി. മനോജ്, രഞ്ജി വില്യം, രാധ വിജയരാഘവന്, തോമസ് വര്‍ഗീസ്, ഉമാദേവി, ഇന്‍സ്പെക്ടര്‍മാരായ സൗരഭ് കുമാര്‍, ശിവാനി, ടി.എസ്. അഭിലാഷ്, ഹെഡ് ഹവില്‍ദാര്‍മാരായ അബ്ദുല്‍ ഗഫൂര്‍, കെ.സി. മാത്യു എന്നിവരടങ്ങുന്ന സംഘമാണ് സ്വര്‍ണം പിടികൂടിയത്.
Gold seized in Karippur airport