മുംബൈ: വിമാനത്താവളത്തിലൂടെ കൊക്കയ്ന്‍ കടത്താനുള്ള ശ്രമത്തിനിടെ യുവതി കസ്റ്റംസ് ഇന്റലിജന്‍സിന്റെ പിടിയിലായി. ചെരുപ്പിന്റെ അടിയില്‍ പോളിത്തീന്‍ കവറില്‍ പൊതിഞ്ഞ നിലയില്‍ കൊക്കയ്ന്‍ കടത്താന്‍ ശ്രമിച്ച ഉഗാണ്ട സ്വദേശിനിയാണ് മുംബൈ എയര്‍പോര്‍ട്ടില്‍ പിടിയിലായത്. കസ്റ്റംസ് ഇന്റലിജന്‍സ് യൂണിറ്റ് പ്രതിയെ അറസ്റ്റ് ചെയ്തു.
എംബബാസി ഒലിവര്‍ ജോസെലിന് എന്ന 31 കാരിയാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 2.5 കോടി രൂപ വില വരുന്ന 501 ഗ്രാം കൊക്കെയ്ന്‍ പിടിച്ചെടുത്തു.