ചെന്നൈ: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക ബില്ലിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്. ബില്ലിനെതിരെ തമിഴ്നാട് നിയമസഭയില്‍ പ്രമേയം പാസാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഡി.എം.കെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ഇതെന്നും സര്‍ക്കാര്‍ അത് നടപ്പാക്കുമെന്നും സ്റ്റാലിന് പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ ആറ് മാസമായി സമരം തുടരുകയാണ്. നിയമങ്ങള്‍ പിന്‍വലിക്കാനോ കര്‍ഷകരുമായി ഫലം കാണുന്ന തരത്തില്‍ ചര്‍ച്ച നടത്താനോ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നത് ഭയാനകമാണ്. അദ്ദേഹം പറഞ്ഞു.
ഡെല്‍ഹിയിലെ കര്‍ഷക സമരത്തിന് ആറ് മാസം തികയുന്ന സാഹചര്യത്തില്‍ ഇന്ന് രാജ്യവ്യാപകമായി കരിദിനാചരണത്തിന് കര്‍ഷകര്‍ ആഹ്വാനം ചെയ്തിരുന്നു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് ഒരടി പിന്നോട്ടില്ലെന്നാണ് കര്‍ഷകരുടെ നിലപാട്. അതേസമയം ഭേദഗതിയാകാമെന്നും നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്.