അമരാവതി: ആന്ധ്രാപ്രദേശിലെ അജ്ഞാതരോഗം മലിനജലത്തില്‍ നിന്നാണെന്ന് റിപോര്‍ട്ട്. ലെഡ്ഡും നിക്കലും അടങ്ങിയ വെള്ളം ഉപയോഗിച്ചതിനാലാണ് രോഗം പിടിപെട്ടതെന്നാണ് കണ്ടെത്തിയത്. നേരത്തെ, മലിന ജലമല്ല കാരണമെന്ന് സര്‍ക്കാര്‍ അധികൃതര്‍ പറഞ്ഞിരുന്നു.
അജ്ഞാത രോഗം പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സംഘം പുലര്‍ച്ചെ ഏലൂരിലെത്തിയിരുന്നു. മൂന്ന് ദിവസം മുമ്പാണ് ആന്ധ്രാപ്രദേശ് വെസ്റ്റ് ഗോദാവരി ജില്ലയില്അജ്ഞാത രോഗം ശ്രദ്ധയില്‍പെട്ടത്. ഇതിനകം 500ലേറെ പേരാണ് രോഗം ബാധിച്ച് ആശുപത്രിയിലായത്. ഒരാള്‍ക്ക് ജീവന് നഷ്ടമാകുകയും ചെയ്തു.
സംസ്ഥാന ആരോഗ്യ മന്ത്രിയുടെ മണ്ഡലം കൂടിയാണ് രോഗബാധ റിപോര്‍ട്ട് ചെയ്ത ഏലൂര്‍. രോഗം ബാധിച്ചാല്‍ ഛര്‍ദ്ദിക്കുകയും തളര്‍ന്ന് ബോധരഹിതരായി വീഴുന്നതാണ് ലക്ഷണം.
Heavy metal content in water caused mysterious disease in Andhra Pradesh