തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ആദ്യ ഘട്ട വോട്ടെടുപ്പില്‍ 72.49 ശതമാനം പോളിംഗ് രേഖപ്പെടുത്തി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നത്. ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് ആലപ്പുഴയിലാണ്. തലസ്ഥാന ജില്ലയായ തിരുവനന്തപുരത്താണ് ഏറ്റവും കുറവ്.
ആലപ്പുഴയില്‍ 76.42 ശതമാനവും തിരുവനന്തപുരത്ത് 69.07 ശതമാനവും വോട്ടു രേഖപ്പെടുത്തി. ഇടുക്കി 73.99, കൊല്ലം 72.79, പത്തനംതിട്ട 69.33, എന്നിങ്ങനെയാണ് പോളിംഗ് ശതമാനം. കോര്‍പ്പറേഷനുകളില്‍ തിരുവനന്തപുരത്ത് 59.53 ശതമാനവും കൊല്ലത്ത് 65.81 ശതമാനവുമാണ് പോളിംഗ് നടന്നത്. വോട്ടെടുപ്പിനിടെ രണ്ടു വോട്ടര്‍മാര്‍ കുഴഞ്ഞുവീണു മരിച്ചു. പത്തനംതിട്ട നാറാണമൂഴി പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ വോട്ടു ചെയ്യാനെത്തിയ പുതുപ്പറമ്പില്‍ മത്തായി, ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി പഞ്ചായത്തില്‍ മഹാദേവികാട് സ്വദേശിയായ ബാലന് എന്നിവരാണ് മരിച്ചത്.
അതിനിടെ കൊല്ലം കൊറ്റങ്കര പഞ്ചായത്തിലെ കോളശ്ശേരി വാര്‍ഡിലെ ഒന്നാം നമ്പര്‍ ബൂത്തില്‍ സിപിഎമ്മിന്റെ ചിഹ്നമുള്ള മാസ്ക്ക് ധരിച്ച് എത്തിയതിന് പ്രിസൈഡിംഗ് ഓഫീസറെ മാറ്റി. ആലപ്പുഴയില്‍ ബൂത്തില്‍ വോട്ടു പിടിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ ചീഫ് ഏജന്റിനെ പുറത്താക്കി.
395 തദ്ദേശ ഭരണ സ്ഥാപനങ്ങളിലായി 6911 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ്് നടന്നത്. 24,584 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. കൊല്ലം പന്മന പഞ്ചായത്തിലെ രണ്ടു വാര്‍ഡുകളിലും ആലപ്പുഴ ചെട്ടിക്കുളങ്ങര പഞ്ചായത്തിലെ ഒരു വാര്‍ഡിലും സ്ഥാനാര്‍ത്ഥി മരിച്ചതിനാല്‍ വോട്ടെടുപ്പ് മാറ്റി വെച്ചിരിക്കുകയാണ്.
Kerala LSGD Election: 72.49% polling in first phase