കാസര്‍കോട്: കോവിഡ് കാലത്ത് ജില്ലയിലെ ജനങ്ങള്‍ക്ക് ആശ്വാസമായിരുന്ന ചെമ്മനാട് പഞ്ചായത്തിലെ തെക്കിലില്‍ പ്രവര്‍ത്തിച്ചിരുന്ന ടാറ്റ ഹോസ്പിറ്റല്‍ സ്പെഷ്യാലിറ്റി ആസ്പത്രിയായി ഉയര്‍ത്തുമെന്ന വ്യാജേന സര്‍ക്കാറും ആരോഗ്യവകുപ്പും അടച്ചു പൂട്ടാന്‍ ഒരുങ്ങിയിരിക്കുകയാണെന്ന് രാജ് മോഹന്‍ ഉണ്ണിത്താന് എം.പി പറഞ്ഞു. ഡി.സി.സി ഓഫീസില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസല്‍ അധ്യക്ഷത വഹിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ എയിംസിന് വേണ്ടി മുറവിളി കൂട്ടുമ്പോള്‍ പോലും ആരോഗ്യ മേഖലയില്‍ പിന്നോക്കം നില്ക്കുന്ന കാസര്‍കോട് ജില്ലയോടുള്ള സര്‍ക്കാരിന്റെ അവഗണന ആസ്പത്രി അടച്ചു പൂട്ടുന്നതിലൂടെ മനസിലാകുന്നുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. ആസ്പത്രി അടച്ചു പൂട്ടാനുള്ള തീരുമാനം സര്‍ക്കാര്‍ ഉപേക്ഷിച്ച് ടാറ്റ ഹോസ്പ്പിറ്റല്‍ എല്ലാവിധ സൗകര്യത്തോടെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായി പുന:സ്ഥാപിക്കണമെന്ന് ഡി.സി.സി നേതൃയോഗം ആവശ്യപ്പെട്ടു. 23ന് ലീഡര്‍ കെ. കരുണാകരന്റെ 12-ാം ചരമ വാര്‍ഷികദിനം വിപുലമായി ആചരിക്കാന്‍ യോഗം തീരുമാനിച്ചു. 28ന് കോണ്‍ഗ്രസ് ജന്മദിനത്തില് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ഡി.സി.സി ഓഫീസില്‍ ജന്മദിന പരിപാടികള്‍ സംഘടിപ്പിക്കാനും ഉച്ചയ്ക്ക് ശേഷം മണ്ഡലം തലങ്ങളില്‍ കോണ്‍ഗ്രസ് ജന്മദിന റാലികളും സമ്മേളനങ്ങളും നടത്തുവാനും തീരുമാനിച്ചു. നേതാക്കളായ പി.എ അഷ്റഫ് അലി,ലരമേശന് കരുവാച്ചേരി, അഡ്വ.കെ.കെ രാജേന്ദ്രന്, ശാന്തമ്മ ഫിലിപ്പ്, ആര്. ഗംഗാധരന്, കരുണ്‍ താപ്പ, പി.വി സുരേഷ്, എം. കുഞ്ഞമ്പു നമ്പ്യാര്‍, സി.വി ജെയിംസ്, വിനോദ് കുമാര്‍ പള്ളയില്‍ വീട്, ജെ.എസ് സോമശേഖര ഷേണി, ടോമി പ്ലാച്ചേരി, കെ.പി പ്രകാശന്, പി. കുഞ്ഞിക്കണ്ണന്, തോമസ് മാത്യു, ബലരാമന് നമ്പ്യാര്‍, കെ. ഖാലിദ്, ലക്ഷമണ പ്രഭു, മധുസൂദനന് ബാലൂര്‍, ഡോ.കെ.വി ശശീധരന്, ഖാദര്‍ മാന്യ, എ. വാസുദേവന്‍, കെ.കെ ബാബു, പി. രാമചന്ദ്രന്, സിജോ അമ്പാട്ട് സംസാരിച്ചു.