സഅദിയ്യ: മാണിക്കോത്ത് അബ്ദുല്ല മുസ്ലിയാര്‍ ജനറല്‍ സെക്രട്ടറി

ദേളി: സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ അല്‍ബുഖാരി കുറാ തങ്ങളുടെ വിയോഗത്തോടെ ഒഴിവ് വന്ന സഅദിയ്യ കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എ.പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്തിനെ തിരഞ്ഞെടുത്തു.പ്രസിഡണ്ട് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സീനിയര്‍ വൈസ് പ്രസിഡണ്ട് കെ.പി അബൂബക്കര്‍ മുസ്ലിയാര്‍ പട്ടുവം ഉദ്ഘാടനം ചെയ്തു. എ.പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് ആമുഖ പ്രസംഗം നടത്തി. കെ.പി ഹുസൈന്‍ സഅദി കെ.സി റോഡ് സ്വാഗതം പറഞ്ഞു. അക്കൗണ്ടന്റ് അബ്ദുറഹ്മാന്‍ കല്ലായി […]

ദേളി: സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ അല്‍ബുഖാരി കുറാ തങ്ങളുടെ വിയോഗത്തോടെ ഒഴിവ് വന്ന സഅദിയ്യ കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എ.പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്തിനെ തിരഞ്ഞെടുത്തു.
പ്രസിഡണ്ട് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സീനിയര്‍ വൈസ് പ്രസിഡണ്ട് കെ.പി അബൂബക്കര്‍ മുസ്ലിയാര്‍ പട്ടുവം ഉദ്ഘാടനം ചെയ്തു. എ.പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് ആമുഖ പ്രസംഗം നടത്തി. കെ.പി ഹുസൈന്‍ സഅദി കെ.സി റോഡ് സ്വാഗതം പറഞ്ഞു. അക്കൗണ്ടന്റ് അബ്ദുറഹ്മാന്‍ കല്ലായി വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ പരിയാരം, അബ്ദുല്‍ ഹക്കീം സഅദി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, അലികുഞ്ഞി ദാരിമി, ഷാഫി ഹാജി കീഴൂര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, എം.എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, അബ്ദുറഷീദ് ദാരിമി, സയ്യിദ് ജാഫര്‍ സഅദി മാണിക്കോത്ത്, അബ്ദുല്‍ കരീം സഅദി ഏണിയാടി, എം.ടി.പി അബ്ദുറഹ്മാന്‍ ഹാജി, ജലീല്‍ സഖാഫി മാവിലാടം, അബ്ദുല്‍ റസാഖ് ഹാജി മേല്‍പറമ്പ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കെ.കെ ഹുസൈന്‍ ബാഖവിയെ ശരീഅത്ത് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ആയി നിശ്ചയിച്ചു. നവംബര്‍ 22, 23, 24 തീയതികളില്‍ നടക്കുന്ന സഅദിയ്യ 55-ാം വാര്‍ഷിക സമ്മേളന പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി.

Related Articles
Next Story
Share it