കാസര്‍കോട്: വൃക്ക രോഗികള്‍ക്ക് സാന്ത്വനവുമായി തമ്പ് മേല്‍പ്പറമ്പ്. കാസര്‍കോട് സി.എച്ച് സെന്റ്റിന് ഡയാലിസിസ് മെഷീന് കൈമാറി. കാസര്‍കോട് വിന്‍ടച്ച് ആസ്പത്രിയില്‍ പുതുതായി ആരംഭിക്കുന്ന സൗജന്യ ഡയാലിസിസ് യൂണിറ്റിലേക്കാണ് ഡയാലിസിസ് മെഷീന് കൈമാറിയാത്.
മേല്‍പറമ്പ് ടൗണില്‍ നടന്ന ചടങ്ങില്‍ രാജ്മോഹന്‍ ഉണ്ണിത്താന് എം.പി മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജിക്ക് തുകയുടെ ചെക്ക് കൈമാറി. ചികിത്സാ സഹായം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വ്വഹിച്ചു. പരവനടുക്കം വൃദ്ധ സദനത്തിലേക്ക് തമ്പ് നല്കുന്ന റഫ്രിജറേറ്റര്‍ ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കര്‍ കൈമാറി. സംഘാടക സമിതി കണ്‍വീനര്‍ വിജയന് സ്വാഗതം പറഞ്ഞു. തമ്പ് പ്രസിഡണ്ട് സൈഫുദ്ദിന് കട്ടക്കാല്‍ അധ്യക്ഷത വഹിച്ചു. സി.ടി. അഹമ്മദ് അലി, കരീം സിറ്റി ഗോള്‍ഡ്, മാഹിന്‍ കേളോട്ട്, ഗണേഷ് അരമങ്ങാനം, എസ്.കെ. മുഹമ്മദ്, സഹദുള്ള, ഇസുദ്ദീന്‍ തോട്ടത്തില്‍, ഖയ്യൂം മാന്യ, സൈഫുദ്ധീന്‍ മാക്കോട്, ഷെരീഫ് സലാല, ഷംസീര്‍, സംസാരിച്ചു. പുരുഷോത്തമന് ചെമ്പിരിക്ക നന്ദി പറഞ്ഞു.