പാലക്കാട്: പാലക്കാട് കഞ്ചിക്കോട് കൈരളി സ്റ്റീല്‍ കമ്പനിയില്‍ പൊട്ടിത്തെറി. അപകടത്തില്‍ ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു.
പത്തനംതിട്ട സ്വദേശി അരവിന്ദ് ആണ് മരിച്ചത്. കത്തിക്കരിഞ്ഞ നിലയില്‍ അരവിന്ദിന്റെ മൃതദേഹം പുറത്തെടുത്തു. ഫര്‍ണസ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. അരവിന്ദ് ഫര്‍ണസിനകത്ത് പെട്ടുപോയി എന്നാണ് കരുതുന്നത്. ഇയാള്‍ 2 മാസം മുമ്പാണ് ജോലിക്ക് എത്തിയത്.
ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. സംഭവ സമയത്ത് എത്രപേര്‍ കമ്പനിയില്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമല്ല. കൂടുതല്‍ ആളുകളുണ്ടോ എന്ന് തിരച്ചില്‍ നടത്തുകയാണ്. പരിക്കേറ്റ രണ്ടു പേര് പാലക്കാട് ജില്ലാ ആസ്പത്രിയില്‍ ചികിത്സയിലാണ്. രാവിലെ 5.30നാണ് അപകടം നടന്നത്. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ സമീപത്തെ വീടുകള്‍ക്ക് കേടുപാട് പറ്റി.