കാഞ്ഞങ്ങാട്: മണിപ്പാലില്‍ ചികിത്സയിലായിരുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ 13കാരന് മരിച്ചു. അമ്പലത്തറ ബിതിയാലിലെ മോഹനന്റെയും സുമതിയുടെയും മകന് മിഥുന് ആണ് മരിച്ചത്. മണിപ്പാല്‍ മെഡിക്കല്‍ കോളേജില്‍ ഒരു മാസത്തിലധികമായി വെന്റിലേറ്ററിലായിരുന്നു. ജന്മനാ കിടപ്പു രോഗിയായിരുന്നു. പത്ത് മാസം പ്രായമായിരിക്കെ മൂത്ത സഹോദരനും മരിച്ചിരുന്നു. അമ്പലത്തറ സ്നേഹ വീട്ടിലെ വിദ്യാര്‍ത്ഥിയായിരുന്നു. സഹോദരന്: നിധിന്.