കാസര്‍കോട്: കവിയും സാമൂഹ്യ പരിഷ്‌കര്‍ത്താവും അധ്യാപകനുമായിരുന്ന ടി. ഉബൈദിന്റെയും നഫീസയുടെയും മകള്‍ സുഹ്‌റയുടെ ഭര്‍ത്താവ് യൂസഫ് (96) പാകിസ്ഥാനിലെ കറാച്ചിയില്‍ അന്തരിച്ചു. മാഹി അലിയൂര്‍ സ്വദേശിയാണ്. കറാച്ചിയിലെ സ്റ്റാന്‍ന്റേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്കില്‍ ഉദ്യോഗസ്ഥനായിരുന്നു. ജോലി തേടി കറാച്ചിയില്‍ എത്തിയ യൂസഫ് പിന്നീട് അവിടെ സ്ഥരതാമസമാക്കുകയായിരുന്നു. മക്കള്‍: ഇസ്മയില്‍, സുബൈദ, അഹ്മദലി. മരുമക്കള്‍: സല്‍മ, അബ്ദുല്‍ ഖാദര്‍, സുമയ്യ.