കാസര്‍കോട്: ദേശീയപാതാ ആക്ഷന്‍ കമ്മിറ്റി സന്തോഷ് നഗറിന്റെ ആഭിമുഖ്യത്തില്‍ സായാഹ്ന ധര്‍ണ്ണ നടത്തി. ദേശീയപാതാ വികസനത്തില്‍ ജനസാന്ദ്രതയുള്ള സന്തോഷ് നഗര്‍ പ്രദേശത്തെ രണ്ടായി വിഭജിക്കുന്ന ദുരവസ്ഥയില്‍ നിന്ന് രക്ഷിക്കുക, സന്തോഷ് നഗറില്‍ അടിപാത നിര്‍മ്മിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ്ണ. ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദരിയ ഉദ്ഘാഘടനം ചെയ്തു. ആക്ഷന്‍ കമ്മിറ്റി ചെയര്മാന് മജീദ് സന്തോഷ് നഗര്‍ അധ്യക്ഷ വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, നേതാക്കളായ ഫായിസ നൗഷാദ്, ഖൈറുന്നീസ സുലൈമാന്‍, മൊയ്തു ഹാജി തോട്ടത്തില്‍, അബ്ദുല്ല മാസ്റ്റര്‍, കബീര്‍ ചെര്‍ക്കളം, ഷാഫി സന്തോഷ് നഗര്‍, സിദ്ദിഖ് സന്തോഷ് നഗര്‍, റൗഫ് നേക്കര, മുഹമ്മദ് കപ്പാട്ട്, ഹാജി സലിം, സുബൈര്‍ മാര, നൗഷാദ് മാര, മഹമൂദ് കുഞ്ഞിക്കാനം, റഹ്മാന് ബേക്കറി സംബന്ധിച്ചു. ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഹമീദ് നേക്കര സ്വാഗതവും ആക്ഷന്‍ കമ്മിറ്റി ജോയിന്റ് കണ്‍വീനര്‍ ജാസര്‍ നന്ദിയും പറഞ്ഞു.