കാസര്‍കോട്: ചെര്‍ക്കളക്ക് സമീപം ജുലായില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന അത്യാധുനിക സൗകര്യങ്ങളോടെയുള്ള സി.എം. മള്‍ട്ടി സ്പെഷ്യാലിറ്റി ആസ്പത്രിയുടെ പേര്, ലോഗോ, മോട്ടോ എന്നിവയുടെ പ്രകാശനം നടത്തി. സി.എം മള്‍ട്ടി സ്പെഷ്യാലിറ്റി ആസ്പത്രി എന്ന നാമകരണം സമസ്ത പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളും ലോഗോ എടനീര്‍ മഠാധിപതി സച്ചിദാനന്ദ ഭാരതി സ്വാമിയും മോട്ടോ ചെര്‍ക്കള മാര്‍ത്തോമ മാനേജര്‍ റവ: ഫാദര്‍ മാത്യു ബേബിയും നിര്‍വഹിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗവും കാത്ത് ലാബ് സൗകര്യവും കാര്‍ഡിയോളജി വിഭാഗവും പാമ്പുകടി ചികിത്സാ യൂണിറ്റും ടോക്സിക്കോളജി വിഭാഗവും പക്ഷാഘാതം ബാധിച്ചവര്‍ക്ക് സ്ട്രോക്ക് റിഹാബിലിറ്റേഷന്‍ സൗകര്യവും പ്രസവ ചികിത്സയുടെ ഏറ്റവും ആധുനിക രീതികളായ പ്രൈവറ്റ് ബര്‍ത്ത് സ്യൂട്ട് ഡെലിവറിയും മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി ട്രോമ കെയറും ന്യൂറോ സര്‍ജന്റെ സേവനങ്ങളും ആസ്പത്രിയില്‍ ഉണ്ടായിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
വളരെ കുറഞ്ഞ നിരക്കില്‍ മികച്ച ചികിത്സ നല്‍കുകയാണ് ലക്ഷ്യമെന്നും സാധാരണ ജനങ്ങള്‍ക്ക് അയല്‍ സംസ്ഥാനത്തെയും അയല്‍ ജില്ലകളെയും ആശ്രയിക്കാതെ തന്നെ മികച്ച ചികിത്സ ലഭിക്കുമെന്നും ആസ്പത്രി അധികൃതര്‍ അറിയിച്ചു.
ചെയര്മാന് സി.എം. അബ്ദുള്‍ ഖാദര്‍ ഹാജി, മാനേജിംഗ് ഡയറക്ടര്‍ ഡോ: മൊയ്തീന് ജാസര്‍ അലി, പാലക്കി കുഞ്ഞാമദ് ഹാജി, ഷംസുദ്ദീന് പാലക്കി, നാസര്‍ ചെര്‍ക്കളം, പി.ആര്.ഒ ബി. അഷ്റഫ്, റിയാസ് ആലൂര്, തൗസീഫ് പി.ബി, ഡോ: മഷൂറ, സജിഷ് കെ.വി, സേവ്യര്‍, മൊയ്തീന് പട്ല എന്നിവര്‍ സംസാരിച്ചു.