കേരളത്തില്‍ നിന്നുള്ള ക്രിമിനല്‍ സംഘങ്ങള്‍ കുടകില്‍ തമ്പടിച്ചിട്ടുണ്ടെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി; ഇരുസംസ്ഥാനങ്ങളുടെയും അതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കി

ബംഗളൂരു: കേരളത്തില്‍ നിന്നുള്ള ക്രിമിനല്‍ സംഘങ്ങള്‍ കുടകില്‍ തമ്പടിച്ചിട്ടുണ്ടെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി ആരാഗ ജ്ഞാനേന്ദ്ര. അതിര്‍ത്തി ജില്ലയായ കുടകില്‍ അയല്‍ സംസ്ഥാനമായ കേരളത്തില്‍ നിന്നുള്ളവരെ ഈ സാഹചര്യത്തില്‍ നിരീക്ഷിക്കുകയാണെന്നും ജാഗ്രത ശക്തമാക്കിയിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി. യുവമോര്‍ച്ചാ നേതാവ് പ്രവീണ്‍ കുമാര്‍ നെട്ടാരെയുടെ കൊലയാളികള്‍ രക്ഷപ്പെട്ട് കേരളത്തില്‍ അഭയം പ്രാപിച്ചെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. കേരള അതിര്‍ത്തിയായ കൊഡൗവിനോട് ചേര്‍ന്നുള്ള ദക്ഷിണ കന്നഡ ജില്ലയിലാണ് കൊലപാതകം നടന്നത്. പുറത്ത് നിന്ന് കുടകിലേക്ക് വരുന്നവരെ പരിശോധിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് […]

ബംഗളൂരു: കേരളത്തില്‍ നിന്നുള്ള ക്രിമിനല്‍ സംഘങ്ങള്‍ കുടകില്‍ തമ്പടിച്ചിട്ടുണ്ടെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി ആരാഗ ജ്ഞാനേന്ദ്ര. അതിര്‍ത്തി ജില്ലയായ കുടകില്‍ അയല്‍ സംസ്ഥാനമായ കേരളത്തില്‍ നിന്നുള്ളവരെ ഈ സാഹചര്യത്തില്‍ നിരീക്ഷിക്കുകയാണെന്നും ജാഗ്രത ശക്തമാക്കിയിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി. യുവമോര്‍ച്ചാ നേതാവ് പ്രവീണ്‍ കുമാര്‍ നെട്ടാരെയുടെ കൊലയാളികള്‍ രക്ഷപ്പെട്ട് കേരളത്തില്‍ അഭയം പ്രാപിച്ചെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. കേരള അതിര്‍ത്തിയായ കൊഡൗവിനോട് ചേര്‍ന്നുള്ള ദക്ഷിണ കന്നഡ ജില്ലയിലാണ് കൊലപാതകം നടന്നത്. പുറത്ത് നിന്ന് കുടകിലേക്ക് വരുന്നവരെ പരിശോധിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു.
കേരളത്തില്‍ നിന്നുള്ള നിരവധി ക്രിമിനല്‍ കുടകില്‍ അഭയം പ്രാപിക്കുമ്പോള്‍ കര്‍ണാടകയില്‍ കുറ്റകൃത്യം ചെയ്യുകയും പിന്നീട് കേരളത്തിലേക്ക് ഒളിച്ചോടുകയും ചെയ്യുന്നത് സാധാരണമായിരിക്കുന്നുവെന്നും അത്തരക്കാരെയെല്ലാം നിരീക്ഷിക്കുമെന്നും ജ്ഞാനേന്ദ്ര പറഞ്ഞു.
ജാഗ്രത ശക്തമാക്കാന്‍ കുടക് ജില്ലയിലുടനീളം തൊണ്ണൂറ്റിയഞ്ച് സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചു. ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ എല്ലാ പ്രതിരോധ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles
Next Story
Share it