ടി. ഉബൈദിന്റെ 50-ാം വിയോഗ വാര്‍ഷികം; വായ്പ്പാട്ട് മത്സരവും സെമിനാറും ഇശല്‍രാവും സംഘടിപ്പിക്കും

കാസര്‍കോട്: കവിയും സാമൂഹ്യ പരിഷ്‌കര്‍ത്താവും അധ്യാപകനും വിദ്യഭ്യാസ പ്രചാരകനുമായിരുന്ന ടി. ഉബൈദ് മാഷിന്റെ 50-ാം വിയോഗവാര്‍ഷികം ടി. ഉബൈദ് സ്മാരക സാഹിത്യ കലാപഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഒക്‌ടോബര്‍ 1, 2 തിയതികളില്‍ വിവിധ പരിപാടികളോടെ സംഘടിപ്പിക്കും. ഒന്നിന് രാവിലെ 11 മണിക്ക് പുലിക്കുന്നിലെ കാസര്‍കോട് നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ ഹൈസ്‌കൂള്‍-ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഉബൈദ് രചനകളുടെ വായ്പ്പാട്ട് മത്സരം നടക്കും. അന്ന് 2.30ന് ഇതേ ഹാളില്‍ മാപ്പിള സാഹിത്യ സെമിനാര്‍ സംഘടിപ്പിക്കും. പ്രമുഖ സാഹിത്യകാരന്മാരും പ്രഭാഷകരും […]

കാസര്‍കോട്: കവിയും സാമൂഹ്യ പരിഷ്‌കര്‍ത്താവും അധ്യാപകനും വിദ്യഭ്യാസ പ്രചാരകനുമായിരുന്ന ടി. ഉബൈദ് മാഷിന്റെ 50-ാം വിയോഗവാര്‍ഷികം ടി. ഉബൈദ് സ്മാരക സാഹിത്യ കലാപഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഒക്‌ടോബര്‍ 1, 2 തിയതികളില്‍ വിവിധ പരിപാടികളോടെ സംഘടിപ്പിക്കും. ഒന്നിന് രാവിലെ 11 മണിക്ക് പുലിക്കുന്നിലെ കാസര്‍കോട് നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ ഹൈസ്‌കൂള്‍-ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഉബൈദ് രചനകളുടെ വായ്പ്പാട്ട് മത്സരം നടക്കും. അന്ന് 2.30ന് ഇതേ ഹാളില്‍ മാപ്പിള സാഹിത്യ സെമിനാര്‍ സംഘടിപ്പിക്കും. പ്രമുഖ സാഹിത്യകാരന്മാരും പ്രഭാഷകരും ജനപ്രതിനിധികളും അടക്കമുള്ളവര്‍ സംബന്ധിക്കും. രണ്ടിന് വൈകിട്ട് ഏഴ് മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ഉബൈദ് മാഷിന്റെ കവിതകളും ഗാനങ്ങളും ചേര്‍ത്തുള്ള ഇശല്‍രാവ് അരങ്ങേറും. കേരളത്തിലെ പ്രമുഖ ഗായകര്‍ അണിനിരക്കും. വായ്പ്പാട്ട് മത്സരം ഹൈസ്‌കൂള്‍ (ജൂനിയര്‍), ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ (സീനിയര്‍) വിഭാഗങ്ങളിലാണ് നടക്കുക. മത്സരാര്‍ത്ഥികള്‍ പേരുകള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. വായ്പ്പാട്ടിന്റെ ഓഡിയോ റെക്കോര്‍ഡ് ചെയ്ത് (രണ്ട് മിനിറ്റില്‍ കവിയരുത്) താഴെകാണുന്ന ഏതെങ്കിലും നമ്പറില്‍ മുന്‍കൂട്ടി അയക്കേണ്ടതാണ്. വോയ്‌സ് റെക്കോര്‍ഡ് അയക്കേണ്ട/മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ട നമ്പര്‍: 9847185263, 9446596712, 9447704477.

Related Articles
Next Story
Share it