ന്യൂഡെല്‍ഹി: കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ ബി ജെ പിക്ക് കുഴലൂതുന്നവരായി മാറിയിരിക്കുകയാണെന്ന് അഡ്വ. പ്രശാന്ത് ഭൂഷണ്. ബി ജെ പി അനുകൂല നിലപാടാണ് കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആര്യന് ഖാന്റെ അറസ്റ്റിന്റെയും ലഖിംപൂര്‍ കര്‍ഷക കൊലപാതകത്തിന്റെയും പശ്ചാത്തലത്തിലാണ് ഭൂഷന്റെ വിമര്‍ശനം.
ബി.ജെ.പി നേതാവിനൊപ്പം എന്‍ സി ബി കപ്പലില്‍ റെയ്ഡ് നടത്തി ഷാരൂഖ് ഖാന്റെ മകനെ അറസ്റ്റ് ചെയ്തത് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാകാം. ലഖിംപൂര്‍ കര്‍ഷക കൊലപാതകം വിട്ട് ദേശീയ മാധ്യമങ്ങള്‍ എന്‍ സി ബി അറസ്റ്റിനു പിന്നാലെ പോയി. കര്‍ഷക കൊലപാതകത്തില്‍ നിന്ന് ശ്രദ്ധ തിരിക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു.