മഞ്ചക്കല്‍: വോയ്സ് ഓഫ് മഞ്ചക്കല്‍ രവി മഞ്ചക്കല്‍ ടാലന്റഡ് അവാര്‍ഡ് പിഎന്‍ സൗമ്യയ്ക്ക് നല്കി. സി.പി.എം കാറഡുക്ക ഏരിയ സെക്രട്ടറി എം. മാധവന് അവാര്‍ഡ് സമ്മാനിച്ചു. ഹിമാലയ കൊടുമുടി വരെ യാത്ര ചെയ്ത് സമൂഹത്തിന് തന്നെ പ്രചോദനം നല്‍കുക എന്ന സംഭാവനയ്ക്കാണ് അവാര്‍ഡ് നല്‍കിയത്. സാമൂഹ്യ സംസ്കാരിക രാഷ്ട്രീയ മേഖലയില്‍ തന്റെതായ വ്യക്തിത്വം നിര്‍വഹിച്ച രവി മഞ്ചക്കല്ലിന്റെ ഓര്‍മ്മ ദിനത്തിന്റെ ഭാഗമായാണ് അവാര്‍ഡ് നല്‍കുന്നത്. അവാര്‍ഡ് ദാന ചടങ്ങില്‍ ബാബുരാജ് മഞ്ചക്കല്‍ അധ്യക്ഷതവഹിച്ചു. പ്രസാദ് കാട്ടിപ്പള്ളം, ശ്രീജിത്ത് മഞ്ചക്കല്‍, പ്രദീപ് മഞ്ചക്കല്‍, ബാലകൃഷണ്‍ കാട്ടിപ്പള്ളം, നിഷാദ് എന്‍.ഡി, ജയപ്രകാശ് കാട്ടിപ്പള്ളം, ശ്രീനേഷ് ബാവിക്കര എന്നിവര്‍ സംസാരിച്ചു.