ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് നിയമസഹായം നല്‍കാനൊരുങ്ങി കോണ്‍ഗ്രസ്. റിപബ്ലിക് ദിനത്തില്‍ നടത്തിയ ട്രാക്ടര്‍ റാലിക്കിടെ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് വിവിധ കേസുകള്‍ ചുമത്തി ഡെല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്ത കര്‍ഷകര്‍ക്ക് നിയമസഹായം നല്‍കാനാണ് തീരുമാനം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിവേക് താന്ഖയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നിയമ വിഭാഗത്തിന്റെ യോഗത്തിലാണ് തീരുമാനം.
ഇതിന്റെ ഭാഗമായി പഞ്ചാബ്, ഹരിയാന, ഡെല്‍ഹി എന്നിവിടങ്ങളിലെ കോണ്‍ഗ്രസ് നിയമവിഭാഗ തലവന്മാര് കര്‍ഷക സമരത്തിന്റെ നേതാക്കളെ സന്ദര്‍ശിക്കും. സമരവേദിയിലെത്തി കര്‍ഷക നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. പാര്‍ട്ടിയിലെ അഭിഭാഷകര്‍ മുഖേനയാണ് കോണ്‍ഗ്രസ് നിയമസഹായം നല്‍കുക. പഞ്ചാബ്, ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ കമ്മിറ്റി രൂപീകരിക്കും.