ചെങ്കള: ലോക രോഗ പ്രതിരോധ ദിനം വ്യത്യസ്തമാക്കി ചെങ്കള പ്രാഥമിക ആരോഗ്യ കേന്ദ്രം. ചെങ്കള പഞ്ചായത്ത് ഹാളില്‍ നടന്ന ലോക രോഗ പ്രതിരോധ ദിന പരിപാടിയില്‍ ചെങ്കള പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഷമീമ തന്‍വീര്‍ അദ്ധ്യക്ഷത വഹിച്ചു. മുളിയാര്‍ ബ്ലോക്ക് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഹരിദാസ് ഉദ്ഘാടനം ചെയ്തു. എല്‍.എച്ച്.ഐ ഇന്‍ചാര്‍ജ് ജലജ സ്വാഗതം പറഞ്ഞു. ആറ് കുടുംബക്ഷേമ ഉപകേന്ദ്രത്തിന് കീഴിലെ ജനനം മുതല്‍ 5 വയസ്സ് വരെ എല്ലാ പ്രതിരോധ കുത്തിവെപ്പുകളും കൃത്യമായി എടുത്ത കുഞ്ഞുങ്ങളില്‍ നിന്നും നറുക്കെടുപ്പിലൂടെ ആറു പേരെ തിരഞ്ഞെടുത്തു അനുമോദനവും പ്രോത്സാഹന സമ്മാനവും നല്കി ചെങ്കള പ്രാഥമിക ആരോഗ്യ കേന്ദ്രം വ്യത്യസ്തമായി. മുളിയാര്‍ ബ്ലോക്ക് ലേഡി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ തങ്കമണി പ്രോത്സാഹന സമ്മാനം വിതരണം ചെയ്ത് പ്രതിരോധ ദിന സന്ദേശം നല്കി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഇന്‍ ചാര്‍ജ് രാജേഷ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കൃഷ്ണ പ്രസാദ്, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സുമാരായ സബീന, നിഷ, ആശാ മോള്, ബിന്ദു, അശ്വതി പ്രസംഗിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആസിഫ് നന്ദി പറഞ്ഞു.