കാസര്‍കോട്: ജില്ലാ പൊലീസ് മേധാവിയായി ഡി. ശില്പ ഇന്നലെ ചുമതലയേറ്റു. ജില്ലാ പൊലീസ് മേധാവിയായിരുന്ന പി. ബിജോയിയെ തിരുവനന്തപുരം പൊലീസ് ട്രയിനിംഗ് കോളജ് പ്രിന്‍സിപ്പലായി നിയമിച്ചതിനെ തുടര്‍ന്നാണ് ഡി. ശില്പയെ പകരം നിയമിച്ചത്. ശില്പ നേരത്തെയും കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയായി സേവനമനുഷ്ടിച്ചിരുന്നു. അഡീഷണല്‍ എസ്.പി പി. ബാലകൃഷ്ണന് നായര്‍, ഡി.വൈ.എസ്.പിമാരായ എം. സുനില്‍ കുമാര്‍, സി.കെ സുനില്‍ കുമാര്‍, വി.വി മനോജ്, ബാബു പെരിങ്ങയത്ത് സംബന്ധിച്ചു.