ന്യൂഡല്‍ഹി: ജമ്മുകശ്മീരിന്റെ ഭൂപടം തെറ്റായി പ്രസിദ്ധീകരിച്ച വിക്കീപീഡിയയ്ക്ക് കേന്ദ്രസര്‍ക്കാര്‍ നോട്ടീസ് അയച്ചു. തെറ്റായ ഭൂപടം കാണിക്കുന്ന ലിങ്ക് നീക്കം ചെയ്യണമെന്ന് കേന്ദ്രം നിര്‍ദേശം നല്കി. ഉടനടി ആവശ്യമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ വിക്കിപ്പീഡിയ ഇന്ത്യയില്‍ നിരോധിക്കുമെന്നും കേന്ദ്രം മുന്നറിയിപ്പ് നല്കി.
ലിങ്ക് ഉടനടി നീക്കം ചെയ്തില്ലെങ്കില്‍ ഐടി ആക്ട് 2000ത്തിന്റെ സെക്ഷന്‍ 69എ പ്രകാരമുള്ള നടപടി എടുക്കാനാണ് നീക്കം നടക്കുന്നതെന്നും ഐടി മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യാ-ഭൂട്ടാന് ബന്ധം വിവരിക്കുന്നിടത്താണ് തെറ്റായ മാപ്പ് നല്‍കിയിരിക്കുന്നത്. ഇന്ത്യയുടെ പ്രാദേശിക സമഗ്രതയും പരമാധികാരവും ലംഘിക്കുന്നതിനാലാണ് ഭൂപടം നീക്കം ചെയ്യാന്‍ കഴിഞ്ഞമാസം 27ന് മന്ത്രാലയം വിക്കിപീഡിയയ്ക്ക് നിര്‍ദേശം നല്‍കിയത്. അതേസമയം, വിക്കിപീഡിയ ഇതുവരെ തെറ്റുതിരുത്താന്‍ തയാറായിട്ടില്ല.
Centre sends notice to Wikipedia, orders it to remove link showing incorrect map of Jammu and Kashmir