Found Dead | ബളാല്‍ മരുതുംകുളത്ത് കാണാതായ ഗൃഹനാഥന്‍ തൂങ്ങിമരിച്ച നിലയില്‍
By : Online correspondent
Update: 2025-04-04 06:42 GMT
കാഞ്ഞങ്ങാട്: ബളാല്‍ മരുതുംകുളത്ത് കാണാതായ ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മരുതുംകുളത്തെ ബാല(50)നാണ് മരിച്ചത്.
പൈപ്പില്‍ വെള്ളമിടാന്‍ കുന്നിന്‍മുകളിലേക്ക് പോയ ബാലന്‍ തിരിച്ചുവരാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സ്വകാര്യവ്യക്തിയുടെ പറമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ബാലനെ കാണാതായതിന് പിന്നാലെ ബന്ധുക്കള്‍ വെള്ളരിക്കുണ്ട് പൊലീസില്‍ പരാതി നല്‍കിയിരുന്നു.