ഹാഷിഷ് കൈവശം വെച്ചതിന് തളങ്കരയില്‍ യുവാവ് പിടിയില്‍

ബുധനാഴ്ച അര്‍ദ്ധരാത്രി തളങ്കര ദീനാര്‍ നഗറില്‍ വെച്ചാണ് ഇയാളെ എക്സൈസ് സംഘം പിടികൂടിയത്;

Update: 2025-04-10 07:05 GMT

കാസര്‍കോട്: തളങ്കരയില്‍ ഹാഷിഷുമായി യുവാവ് പിടിയില്‍. അബ്ദുല്‍ റിയാസ്(40) ആണ് 5 ഗ്രാം ഹാഷിഷുമായി പിടിയിലായത്. ബുധനാഴ്ച അര്‍ദ്ധരാത്രി തളങ്കര ദീനാര്‍ നഗറില്‍ വെച്ചാണ് റിയാസിനെ എക്‌സൈസ് സംഘം പിടികൂടിയത്. ഇയാളെ ദിവസങ്ങളായി നിരീക്ഷിച്ച് വരികയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അസി. എക് സൈസ് ഇന്‍സ്‌പെക്ടര്‍മാരായ പ്രമോദ് കുമാര്‍, സുരേഷ് സി.കെ.വി, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ നൗഷാദ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ സോനു സെബാസ്റ്റ്യന്‍, വനിത സി.ഇ.ഒ അശ്വതി എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.

Similar News