കാറും മോട്ടോര്‍ സൈക്കിളും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

ബദിയടുക്ക മൂക്കംപാറ നൈസ് റോഡ് ജംഗ്ഷനിലാണ് അപകടമുണ്ടായത്.;

Update: 2025-04-10 06:29 GMT

ബദിയടുക്ക: കാറും മോട്ടോര്‍ സൈക്കിളും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. ബദിയടുക്ക കെടഞ്ചിയിലെ അശോക(40)നാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ട് ബദിയടുക്ക മൂക്കംപാറ നൈസ് റോഡ് ജംഗ്ഷനിലാണ് അപകടമുണ്ടായത്.

ബദിയടുക്കയില്‍ നിന്ന് നീര്‍ച്ചാല്‍ ഭാഗത്തേക്ക് പോകുകയായിരുന്ന മോട്ടാര്‍ സൈക്കിളും എതിര്‍ദിശയില്‍ നിന്നും വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്ന അശോകന് അപകടത്തില്‍ പരിക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ ആസ്പത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

Similar News