പുഴമണല്‍ കടത്ത്; ടിപ്പര്‍ലോറി ഡ്രൈവര്‍ അറസ്റ്റില്‍
മൊഗ്രാല്‍ കടവില്‍ നിന്നും മഞ്ചേശ്വരത്തേക്ക് മണല്‍ കൊണ്ടുപോകുകയായിരുന്നു;
By : Online correspondent
Update: 2025-04-10 06:40 GMT
ബദിയടുക്ക: പുഴമണല്‍ കടത്തി പോകുകയായിരുന്ന ടിപ്പര്‍ലോറി പൊലീസ് പിടികൂടി. ഡ്രൈവറെ അറസ്റ്റ് ചെയ്തു. കെ.എല്‍ 60 ബി- 4041 നമ്പര്‍ ടിപ്പര്‍ ലോറി ഡ്രൈവര്‍ മൊഗ്രാല്‍ കോയിപ്പാടിയിലെ ഇബ്രാഹിമിനെ(41)യാണ് ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തത്.
ബദിയടുക്ക-കുമ്പള റോഡിലെ കാന്തിലയില്‍ വാഹനപരിശോധന നടത്തുകയായിരുന്ന പൊലീസ് കുമ്പളയില്‍ നിന്ന് ബദിയടുക്കയിലേക്ക് പോകുകയായിരുന്ന ടിപ്പര്‍ലോറി തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് പുഴമണല്‍ കണ്ടെത്തിയത്. മൊഗ്രാല്‍ കടവില്‍ നിന്നും മഞ്ചേശ്വരത്തേക്ക് മണല്‍ കൊണ്ടുപോകുകയായിരുന്നുവെന്ന് ഡ്രൈവര്‍ പൊലീസിന് മൊഴി നല്‍കി. മണലും ടിപ്പറും കസ്റ്റഡിയിലെടുത്ത പൊലീസ് കേസെടുത്ത് ഡ്രൈവറെ അറസ്റ്റ് ചെയ്യുകയായിരുന്നു.