തെറ്റ് പറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞുവെന്ന കലക്ടറുടെ മൊഴിയില്‍ പിടിച്ച് ദിവ്യ

കണ്ണൂര്‍: കണ്ണൂര്‍ എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ റിമാണ്ടില്‍ കഴിയുന്ന കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് പി.പി ദിവ്യ ജാമ്യാപേക്ഷയുമായി ഇന്ന് തലശ്ശേരി കോടതിയെ സമീപിക്കും. കണ്ണൂര്‍ കലക്ടറുടെ മൊഴിയടക്കമുള്ളവയാണ് ജാമ്യത്തിനായി ദിവ്യയുടെ പുതിയ വാദങ്ങള്‍. തെറ്റ് പറ്റിയെന്ന് എ.ഡി.എം പറഞ്ഞതായി കലക്ടറുടെ മൊഴിയുണ്ട്. എന്താണ് തെറ്റ് എന്ന് അന്വേഷണ സംഘം ചോദിക്കാത്തതെന്ത്?, പ്രശാന്തിനെ സസ്‌പെന്റ് ചെയ്തുള്ള സര്‍ക്കാര്‍ ഉത്തരവ് കൈക്കൂലി ആരോപണം ശരിവെക്കുന്നതാണെന്നും പ്രശാന്തിന്റെ മൊഴി കോടതിയില്‍ പരാമര്‍ശിക്കാത്തത് എന്തുകൊണ്ടാണെന്നും ദിവ്യ […]

കണ്ണൂര്‍: കണ്ണൂര്‍ എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ റിമാണ്ടില്‍ കഴിയുന്ന കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് പി.പി ദിവ്യ ജാമ്യാപേക്ഷയുമായി ഇന്ന് തലശ്ശേരി കോടതിയെ സമീപിക്കും. കണ്ണൂര്‍ കലക്ടറുടെ മൊഴിയടക്കമുള്ളവയാണ് ജാമ്യത്തിനായി ദിവ്യയുടെ പുതിയ വാദങ്ങള്‍. തെറ്റ് പറ്റിയെന്ന് എ.ഡി.എം പറഞ്ഞതായി കലക്ടറുടെ മൊഴിയുണ്ട്. എന്താണ് തെറ്റ് എന്ന് അന്വേഷണ സംഘം ചോദിക്കാത്തതെന്ത്?, പ്രശാന്തിനെ സസ്‌പെന്റ് ചെയ്തുള്ള സര്‍ക്കാര്‍ ഉത്തരവ് കൈക്കൂലി ആരോപണം ശരിവെക്കുന്നതാണെന്നും പ്രശാന്തിന്റെ മൊഴി കോടതിയില്‍ പരാമര്‍ശിക്കാത്തത് എന്തുകൊണ്ടാണെന്നും ദിവ്യ ജാമ്യ ഹര്‍ജിയില്‍ ചോദിക്കുന്നു. യാത്രയയപ്പ് യോഗത്തില്‍ പറഞ്ഞത് അഴിമതിക്കെതിരെയാണെന്നാണ് ദിവ്യ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി. എ.ഡി.എമ്മിന് മനോവേദനയുണ്ടാക്കാന്‍ ഉദ്ദേശിച്ചില്ല. ഉദ്യോഗസ്ഥ അഴിമതി തുറന്നുകാട്ടാനാണ് ശ്രമിച്ചതെന്ന് ദിവ്യ മൊഴിയില്‍ പറയുന്നു. കൈക്കൂലി ആരോപണത്തെ കുറിച്ച് ദിവ്യ വ്യക്തമായ മറുപടി നല്‍കിയില്ല. യാത്രയയപ്പ് യോഗം അറിഞ്ഞത് കലക്ടര്‍ പറഞ്ഞിട്ടാണ്. യോഗത്തില്‍ പങ്കെടുക്കാന്‍ കലക്ടര്‍ വിളിച്ചെന്നും ദിവ്യ അന്വേഷണ സംഘത്തോട് പറഞ്ഞു. അതേസമയം, നവീന്‍ ബാബുവിനെതിരെ ആരോപണമുന്നയിച്ച പ്രശാന്തിനെയും പ്രതി ചേര്‍ക്കണമെന്ന ആവശ്യം നവീന്‍ ബാബുവിന്റെ കുടുംബം ഉയര്‍ത്തുന്നുണ്ട്.

Related Articles
Next Story
Share it