കാസര്‍കോട്: വര്‍ഗീയതയെ ചെറുക്കുക, പ്രകൃതി സംരക്ഷണം ശീലമാക്കുക എന്ന മുദ്രാവാക്യവുമായി സൈക്കിളില്‍ കേരള യാത്ര നടത്തി നാട്ടില്‍ തിരിച്ചെത്തിയ ഇക്ബാല്‍ ചെര്‍ക്കളയ്ക്ക് കടവത്ത് വിഗാന്‍സ് ക്ലബ്ബ് സ്വീകരണം നല്കി.
ക്ലബ് പരിസരത്ത് നടന്ന ചടങ്ങില്‍ പ്രസിഡണ്ട് വാരിസ് ഐഡന്റിറ്റി ഇഖ്ബാല്‍ ചെര്‍ക്കളയ്ക്ക് ജേഴ്സി സമ്മാനിച്ചു. സെക്രട്ടറി റഹീസ് അലി അധ്യക്ഷത വഹിച്ചു. അന്‍വര്‍ കടവത്ത് സ്വാഗതവും ഖാദര്‍ കടവത്ത് നന്ദിയും പറഞ്ഞു.