കാസര്‍കോട് : 26ന് നടക്കുന്ന ദേശീയ പണിമുടക്കിനു മുന്നോടിയായി ആക്ഷന്‍ കൗണ്‍സില്‍ സമരസമിതിയുടെ നേതൃത്വത്തില്‍ മുനിസിപ്പല്‍ സായാഹ്ന പ്രാദേശിക യോഗം സംഘടിപ്പിച്ചു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് കെ.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. രാഘവന് ഉദ്ഘാടനം ചെയ്തു. എന്‍.ജി.ഒ യൂണിയന് ജില്ലാ ജോയിന്റ് സെക്രട്ടറി വി ശോഭ അധ്യക്ഷതവഹിച്ചു. കെ.ജി.ഒ.എ സംസ്ഥാന കമ്മിറ്റിയംഗം കെ. സതീശന്, സി. ശാന്തകുമാരി എന്നിവര്‍ സംസാരിച്ചു. കെ.ജെ മാത്യു സ്വാഗതവും കെ.ജി പ്രതീശ് നന്ദിയും പറഞ്ഞു.