ഉപ്പള: ഉപ്പള നായബസാര്‍ സ്റ്റാന്റില്‍ നിര്‍ത്തിയിട്ട രണ്ട് ഓട്ടോറിക്ഷകളുടെ മുകളിലേക്ക് മരം കട പുഴകി വീണു. അപകടസമയത്ത് ഡ്രൈവര്‍മാര്‍ ഇല്ലാത്തതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അമ്പാറിലെ മൊയിതീന്, പാറക്കട്ടയിലെ അബ്ബാസ് എന്നിവരുടെ ഓട്ടോകളാണ് തകര്‍ന്നത്. ഇരുവരും തട്ടുകടയിലേക്ക് ഭക്ഷണം കഴിക്കാന്‍ പോയ സമയത്താണ് മരം കടപുഴകി വീണത്. ഉപ്പളയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് സംഘമാണ് പിന്നീട് മരം മുറിച്ചു നീക്കിയത്. രണ്ട് ഓട്ടോകളും ഭാഗീകമായി തകര്‍ന്നു.