ബന്തിയോട്: വിനോദയാത്ര കഴിഞ്ഞ് ഊട്ടിയില്‍ നിന്ന് മടങ്ങിയ മെര്‍ക്കള സ്വദേശികള്‍ സഞ്ചരിച്ച രണ്ട് കാറുകളില്‍ ഒരു കാര്‍ ഡിവൈഡറിലിടിച്ച് നാലുപേര്‍ക്ക് പരിക്കേറ്റു. ഒരുസ്ത്രീയുടെ പരിക്ക് ഗുരുതരമാണ്. മെര്‍ക്കളയിലെ ജമാല്‍ (34), മുഹമ്മദ് ഹനീഫ (39), ഭാര്യ സീനത്ത് (34), സഹോദരി തസ്രിമ എന്നിവര്‍ക്കാണ് പരിക്കേറ്റത്. തസ്രിമയുടെ നില ഗുരുതരമാണ്. രണ്ട് കാറുകളില്‍ സംഘം എട്ടുദിവസം മുമ്പാണ് ഊട്ടിയിലേക്ക് പുറപ്പെട്ടത്. വിനോദയാത്ര കഴിഞ്ഞ് ഊട്ടിയില്‍ നിന്ന് മടങ്ങുന്നതിനിടെ ബുധനാഴ്ച്ച പുലര്‍ച്ചെ ഒരു മണിയോടെ കോഴിക്കോട് കൊടുവള്ളിയില്‍ ഒരു കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിക്കുകയായിരുന്നു. പരിക്കേറ്റവരെ കോഴിക്കോട് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.