കുമ്പള: പണമിടപാട് പ്രശ്നത്തെ തുടര്‍ന്ന് മുട്ടത്തൊടി സ്വദേശിയെ കാറില്‍ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ച കേസില്‍ ഒരാളെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. ഒരാളെ തിരയുന്നു. ബംബ്രാണയിലെ മൂസയെ(33)യാണ് അറസ്റ്റ് ചെയ്തത്. കൂട്ടു പ്രതി ആരിക്കാടിയിലെ അബൂബക്കര്‍ സിദ്ദീഖിനെ പൊലീസ് അന്വേഷിച്ചുവരികയാണ്.
മുട്ടത്തൊടി സ്വദേശി സുലൈമാന്റെ പരാതിയിലാണ് കേസ്. 25ന് മംഗളൂരുവിലുണ്ടായിരുന്ന സുലൈമാനെ രണ്ട് പ്രതികള്‍ ആരിക്കാടിയിലേക്ക് വിളിച്ചുവരുത്തി കാറില്‍ കൂട്ടിക്കൊണ്ടു പോയി കൊടിയമ്മ, ഉളുവാര്‍ എന്നിവിടങ്ങളില്‍ വെച്ച് മര്‍ദ്ദിച്ചതിന് ശേഷം വിട്ടയക്കുകയായിരുന്നു. ഇന്നലെയാണ് സുലൈമാന്‍ പരാതി നല്‍കിയത്.
കുമ്പള എസ്.ഐ. ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് മൂസയെ അറസ്റ്റ് ചെയ്തത്.
മൂസക്ക് മുമ്പ് കുമ്പള പൊലീസ് സ്റ്റേഷനില്‍ കേസുള്ളതായി പൊലീസ് പറഞ്ഞു. പ്രതിയെ കോടതി റിമാണ്ട് ചെയ്തു.