കാസര്‍കോട്: മാലിക് ദീനാര്‍ ഫാര്‍മസി കോളേജില്‍ ജില്ലയിലെ ആദ്യത്തെ ഔഷധങ്ങളുടെ പാര്‍ശ്വഫല നിരീക്ഷണ കേന്ദ്രം ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. അജിത്ബാബു അധ്യക്ഷത വഹിച്ചു. ദേശീയ ഫാര്‍മക്കോപ്പിയ കമ്മീഷനില്‍ സയിന്റിഫിക് അസിസ്റ്റന്റ് ആയ ഡോ. ആര്.എസ്. റേ ഉദ്ഘാടനം ചെയ്തു. ഔഷധങ്ങളുടെ പാര്‍ശ്വഫല നിരീക്ഷണത്തിന്റെ പ്രാധാന്യത്തെപ്പറ്റി ക്ലാസെടുത്തു. വിപണിയില്‍ ലഭ്യമായ മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ നിരീക്ഷിക്കുകയും ദേശീയാടിസ്ഥാനത്തില്‍ രേഖപ്പെടുത്തി ഔഷധ ഉപയോഗം കൂടുതല്‍ ശാസ്ത്രീയമാക്കുക എന്നതാണ് നിരീക്ഷണ കേന്ദ്രത്തിന്റെ ലക്ഷ്യം. ഫാര്‍മക്കോളജി വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫ. ടി.കെ. ദീപകിനെ അനുമോദിച്ചു. മാലിക് ദീനാര്‍ ഫാര്‍മസി കോളേജ് ചെയര്മാന് കെ. എസ്. ഹബീബ്, കാസര്‍കോട് കെ.എസ്. അബ്ദുല്ല ആസ്പത്രി ചെയര്മാന് കെ.എസ്. അന്‍വര്‍ സാദത്ത്, ആസ്പത്രി മാനേജര്‍ സില്‍ജ ജോര്‍ജ്, ആര്.എം.ഒ ഡോ. ഫഹദ് ഇഖ്ബാല്‍, ഫാര്‍മസി കോളേജ് അഡ്മിനിസ്ട്രേറ്റര്‍ ഷംസുദ്ദീന് ഡി.കെ, ഫാര്‍മസി പ്രാക്റ്റീസ് വിഭാഗം അസോ.പ്രൊഫ. സജ്ന, ലക്ചറര്‍ ടി. രാഗേഷ് പ്രസംഗിച്ചു.