തളങ്കര: തളങ്കര പാലിയേറ്റീവ് കെയറിന് മൂന്ന് ഓക്സിജന്‍ കോണ്‍സന്ററേറ്ററുകള്‍ നല്കി അക്കര ഫൗണ്ടേഷന്റെ കാരുണ്യഹസ്തം. കിടപ്പ് രോഗികള്‍ക്ക് സാന്ത്വനം പകര്‍ന്നും നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയും പകരം വെക്കാനില്ലാത്ത പ്രവര്‍ത്തനങ്ങളുമായി മുന്നേറുന്ന അക്കര ഫൗണ്ടേഷന് തളങ്കരയില്‍ സമാന മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന പാലിയേറ്റീവ് കെയറിന് അവരുടെ ആവശ്യപ്രകാരം മൂന്ന് ഓക്സിജന്‍ കോണ്‍സന്ററേറ്ററുകള്‍ നല്‍കുകയായിരുന്നു. അക്കര ഫൗണ്ടേഷന് ചെയര്മാന് അസീസ് അക്കരയുടെ മാതാവ് ബീഫാത്തിമ തളങ്കര പാലീയേറ്റീവ് കെയര്‍ ചെയര്മാന് ലുക്മാന് തളങ്കര, ജനറല്‍ കണ്‍വീനര്‍ കെ.എ മുഹമ്മജദ് ബഷീര്‍ വോളിബോള്‍ എന്നിവര്‍ക്ക് ഓക്സിജന്‍ കോണ്‍സന്ററേറ്ററുകള്‍ കൈമാറി. വൈസ് ചെയര്മാന് ടി.എ ഷാഫി, സെക്രട്ടറി അമാനുല്ല, നാസര്‍ പട്ടേല്‍, ഇബ്രാഹിം ബാങ്കോട്, മമ്മി മുഹമ്മദലി, എന്‍. കുഞ്ഞിമൊയ്തീന്‍, ഹാരിസ് കടവത്ത്, മജീദ് തെരുവത്ത്, അമീര്‍ പള്ളിയാന്‍, അക്കര ഫൗണ്ടേഷന് ഫിനാന്‍സ് മാനേജര്‍ മൊയ്തീന് ഹാജി, പി.ആര്.ഒ വിന്ദുജ വി. കുമാര്‍, നുഹ്മാന്‍, ഷെഫീഖ്, മൊയ്തീന് പൂവടുക്ക, മുഹമ്മദ് പള്ളിക്കാല്‍, ഹസ്സന് പതിക്കുന്നില്‍, ഫൈസല്‍ പടിഞ്ഞാര്‍, എസ്.എസ് ഹംസ, മഹമൂദ്, കമറുദ്ദീന് തളങ്കര തുടങ്ങിയവര്‍ സംബന്ധിച്ചു.