ദുബായ് കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി: ഫൈസല്‍ പട്ടേല്‍ പ്രസിഡണ്ട്, ഹസ്‌ക്കര്‍ ജന.സെക്ര.

ദുബായ്: ദുബായ് കെ.എം.സി.സി കാസര്‍കോട് മണ്ഡലം പുതിയ കമ്മിറ്റി നിലവില്‍ വന്നു. പ്രസിഡണ്ടായി ഫൈസല്‍ പട്ടേലിനെയും ജനറല്‍ സെക്രട്ടറിയായി ഹസ്‌ക്കര്‍ ചൂരിയെയും ട്രഷറായി ഉപ്പി കല്ലങ്കൈയെയും തിരഞ്ഞെടുത്തു. സുബൈര്‍ അബ്ദുല്ല, മുനീഫ് ബദിയടുക്ക, സഫ്വാന്‍ അണങ്കൂര്‍, എം.എസ് ഹമീദ്, സുഹൈല്‍ കോപ്പ, സിനാന്‍ തൊട്ടാന്‍ (വൈ.പ്രസി.), ശിഹാബ് നായന്മാര്‍മൂല, തല്‍ഹത്ത് അബ്ദുല്ല, ഖലീല്‍ ചൗക്കി, നാസര്‍ പാലക്കൊച്ചി, റസാഖ് ബദിയടുക്ക, സിദ്ദിഖ് ബി.എച്ച് (സെക്ര.).ദുബായ് അബുഹൈലുള്ള കെ.എം.സി.സി ആസ്ഥാനത്ത് നടന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് പുതിയ ഭാരവാഹികളെ […]

ദുബായ്: ദുബായ് കെ.എം.സി.സി കാസര്‍കോട് മണ്ഡലം പുതിയ കമ്മിറ്റി നിലവില്‍ വന്നു. പ്രസിഡണ്ടായി ഫൈസല്‍ പട്ടേലിനെയും ജനറല്‍ സെക്രട്ടറിയായി ഹസ്‌ക്കര്‍ ചൂരിയെയും ട്രഷറായി ഉപ്പി കല്ലങ്കൈയെയും തിരഞ്ഞെടുത്തു. സുബൈര്‍ അബ്ദുല്ല, മുനീഫ് ബദിയടുക്ക, സഫ്വാന്‍ അണങ്കൂര്‍, എം.എസ് ഹമീദ്, സുഹൈല്‍ കോപ്പ, സിനാന്‍ തൊട്ടാന്‍ (വൈ.പ്രസി.), ശിഹാബ് നായന്മാര്‍മൂല, തല്‍ഹത്ത് അബ്ദുല്ല, ഖലീല്‍ ചൗക്കി, നാസര്‍ പാലക്കൊച്ചി, റസാഖ് ബദിയടുക്ക, സിദ്ദിഖ് ബി.എച്ച് (സെക്ര.).
ദുബായ് അബുഹൈലുള്ള കെ.എം.സി.സി ആസ്ഥാനത്ത് നടന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. സമാപന കൗണ്‍സില്‍ യോഗം ദുബായ് കെ.എം.സി.സി സംസ്ഥാന ഉപാധ്യക്ഷന്‍ ഹനീഫ് ചെര്‍ക്കള ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഫൈസല്‍ പട്ടേല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സഫ്വാന്‍ അണങ്കൂര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ദുബായ് കെ.എം.സി.സി സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി ഹംസ തൊട്ടി, ജില്ലാ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി, ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ഭാരവാഹികളായ ഇ.ബി അഹമ്മദ്, ഫൈസല്‍ മുഹ്സിന്‍, സലിം ചേരങ്കൈ, ഹസൈനാര്‍ ബീജന്തടുക്ക, മണ്ഡലം ജനറല്‍ സെക്രട്ടറി ഹസ്‌ക്കര്‍ ചൂരി സംസാരിച്ചു. റിട്ടേണിങ് ഓഫീസര്‍ അഫ്‌സല്‍ മെട്ടമ്മലും നിരീക്ഷകന് യൂസഫ് മുക്കൂടും കൗണ്‍സില്‍ യോഗം നിയന്ത്രിച്ചു. മണ്ഡലം ആക്ടിങ് സെക്രട്ടറി സിദ്ദിഖ് ചൗക്കി സ്വാഗതവും ട്രഷറര്‍ ഉപ്പി കല്ലങ്കൈ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it