കാസര്‍കോട്: മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ടായിരുന്ന ടി.ഇ. അബ്ദുല്ല കറകളഞ്ഞ പൊതുപ്രവര്‍ത്തകനും നേതാവുമായിരുന്നു എന്ന് മുസ്ലീം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി. അഹമ്മദലി പറഞ്ഞു. മികച്ച ഭരണാധികാരിയും സമസ്ത മേഖലകളിലും തന്റേതായ കയ്യൊപ്പ് ചാര്‍ത്തിയ വ്യക്തിത്വത്തിന്റെ ഉടമയുമായിരുന്ന ടി.ഇ. അബ്ദുല്ല പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയായിരുന്നു എന്നും അദ്ദേഹത്തിന്റെ വിയോഗം കാസര്‍കോടിന്റെ പൊതുമണ്ഡലത്തിന് തീരാനഷ്ടമാണെന്നും സി.ടി പറഞ്ഞു. ടി.ഇ. അബ്ദുല്ലയുടെ ഒന്നാം ചരമ വാര്‍ഷികത്തില്‍ മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി നടത്തിയ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന് സ്വാഗതം പറഞ്ഞു. ബഷീര്‍ വെള്ളിക്കോത്ത് അനുസ്മരണ പ്രഭാഷണം നടത്തി. പി.എം മുനീര്‍ ഹാജി, എ.എം കടവത്ത്, അഡ്വ. എന്‍.എ ഖാലിദ്, അബ്ദുല്‍ റഹ്മാന് വണ്‍ ഫോര്‍, എം. അബ്ബാസ്, ടി.സി.എ റഹ്മാന്, കെ. അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, ഹാരിസ് ചൂരി, അസീസ് മരിക്കെ, മാഹിന്‍ കേളോട്ട്, കല്ലട്ര അബ്ദുല്‍ ഖാദര്‍, പി.കെ.സി റൗഫ് ഹാജി, ടി.എം ഇഖ്ബാല്‍, കെ.ബി മുഹമ്മദ് കുഞ്ഞി, ബദറുദ്ദീന്‍ കെ.കെ, സത്താര്‍ വടക്കുമ്പാട്, എം.സി ഖമറുദ്ദീന്, അഡ്വ. എം.ടി.പി കരീം, സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, ഹാജി അബ്ദുല്ല ഹുസൈന്, ബേര്‍ക്ക അബ്ദുല്ല കുഞ്ഞി ഹാജി, കെ. ഷാഫി ഹാജി, എ.സി അത്താഉല്ല മാസ്റ്റര്‍, ടി.പി കുഞ്ഞബ്ദുല്ല ഹാജി, കെ.എം അബ്ദുല്‍ റഹ്മാന്, അബ്ദുല്‍ ജലീല്‍ ഇ.ഐ, കെ.എം ബഷീര്‍ തൊട്ടാന്‍, എ.ബി ബഷീര്‍ പള്ളങ്കോട്, അബ്ദുല്‍ റസ്സാഖ് തായലക്കണ്ടി, അഷ്റഫ് കര്‍ള, എം.എസ്.എ സത്താര്‍ ഹാജി, സെഡ്. എ കയ്യാര്‍, ഇബ്രാഹിം മുണ്ട്യത്തടുക്ക, ബി.എ റഹ്മാന് ആരിക്കാടി, സി.എച്ച് ഹുസൈനാര്, സയ്യിദ് മുല്ലക്കോയ തങ്ങള്‍, പി.എം ഫാറൂഖ്, അന്‍വര്‍ ചേരങ്കൈ, എ.സി.എ ലത്തീഫ്, പി.കെ അബ്ദുല്‍ ലത്തീഫ്, അഷ്റഫ് എടനീര്‍, അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്, അനസ് എതിര്‍ത്തോട്, സയ്യിദ് താഹ ചേരൂര്‍, കെ.പി മുഹമ്മദ് അഷ്റഫ്, എ. അഹമ്മദ് ഹാജി, പി.പി. നസീമ ടീച്ചര്‍, മുംതാസ് സമീറ, എ.പി ഉമ്മര്‍, സി.എ അബ്ദുല്ല കുഞ്ഞി ഹാജി, ഷാഹിന സലീം, അഡ്വ. ഫൈസല്‍, ഹംസ തൊട്ടി, ആദം കുഞ്ഞി തളങ്കര, ബീഫാത്തിമ ഇബ്രാഹിം, ടി.ഇ അബ്ദുല്‍ ഖാദര്‍ സംബന്ധിച്ചു.