മുന്നാട്: മുന്നാട് ടൗണില്‍ കച്ചവടം നടത്തുന്ന മുണ്ടേട്ടെ ടി. ഭാസ്ക്കര(55)നെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. രാവിലെ ഉറക്കമുണര്‍ന്ന ഭാസ്ക്കരനെ കുറച്ചു കഴിയുമ്പോള്‍ വീടിന് സമീപത്തെ മരക്കൊമ്പില്‍ തൂങ്ങിയ നിലയില്‍ കാണുകയായിരുന്നു. എം.നാരായണന് നായരുടേയും ടി.നാരായണിയുടെയും മകനാണ്. ഗീതയാണ് ഭാര്യ. ഭാഗ്യശ്രീ, കാവ്യശ്രീ എന്നിവര്‍ മക്കളാണ്. മരുമകന്: ശ്രീജേഷ് (കുണ്ടുച്ചി).