കാസര്‍കോട്: പ്രവര്‍ത്തകരെ കേള്‍ക്കുന്നു എന്ന ശീര്‍ഷകത്തില്‍ കേരള സംസ്ഥാന സുന്നി യുവജന ഫെഡറേഷന് (എസ്.വൈ.എഫ്) ഇത്തിസ്വാല്‍-23 എന്ന പേരില്‍ രണ്ടു മാസമായി സംസ്ഥാന തലത്തില്‍ നടത്തുന്ന പഞ്ചായത്തു തല നേതൃപര്യടനം കാസര്‍കോട് ജില്ലയില്‍ പൂര്‍ത്തിയായി. സംഘടനാ ശാക്തീകരണത്തിന്റെ ഭാഗമായി സ്റ്റേറ്റ് -ജില്ലാ നേതാക്കള്‍ ജില്ലയില്‍ നടത്തിയ പര്യാടനത്തില്‍ കഴിഞ്ഞ കാല മധുരിക്കുന്ന ഓര്‍മ്മകള്‍ പങ്കുവെച്ചും വര്‍ത്തമാന കാല പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തും കര്‍മ്മ നിരതരാവാന്‍ പ്രവര്‍ത്തകര്‍ പ്രതിജ്ഞയെടുത്തു.
ജില്ലാ സമാപനം സ്റ്റേറ്റ് പ്രസിഡണ്ട് സയ്യിദ് ഹാശിം ബാഫഖി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഹാശിം ഹംസ വഹബി അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി ഇ.പി അശ്റഫ് ബാഖവി മുഖ്യപ്രഭാഷണം നടത്തി. അബ്ദുല്റഹ്മാന് മുസ്ല്യാര്‍ ചെര്‍ളട്ക്ക മധുരിക്കുന്ന ഓര്‍മ്മകള്‍ പങ്കുവെച്ചു. ജില്ലാ ട്രഷറര്‍ ഫവാസ് വഹബി വര്‍ത്തമാന ചിന്ത അവതരിപ്പിച്ചു. സ്റ്റേറ്റ് സെക്രട്ടറി സദഖത്തുല്ല മുഈനി കാടാമ്പുഴ, സ്റ്റേറ്റ് മീഡിയ വിംഗ് കണ്‍വീനര്‍ മരുത അബ്ദുല്ലത്തീഫ് മൗലവി നേതൃസന്ദേശം നല്കി. വി.എ കരീം വഹബി, ശമ്മാസ് മൗലവി, മഹമൂദ് റാശിദ് വഹബി, മമ്മുട്ടി മൗലവി, മുഹമ്മദ് കോട്ടപ്പള്ളി, സിദ്ദീഖ് പേരാല്‍, ഫായിസ് നീലേശ്വരം, ഹിബത്തുല്ല ദേരട്ക്ക സംസാരിച്ചു. നേതൃപര്യടനത്തിന്റെ സംസ്ഥാന തല സമ്പൂര്‍ണ്ണ സമാപനം ഇന്ന് കര്‍ണ്ണാടകയിലെ പാണ മാംഗളൂരില്‍ നടക്കും.