കാസര്‍കോട്: കേരളം എങ്ങിനെ ചിന്തിക്കുന്നുവെന്നതിന്റെ ചൂണ്ടുപലകയാണ് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് സഹകരണ ജനാധിപത്യ വേദി സംസ്ഥാന ചെയര്മാന് അഡ്വ. കരകുളം കൃഷ്ണ പിള്ള പറഞ്ഞു. സഹകരണ ജനാധിപത്യവേദി ജില്ലാ ശില്പശാല കാസര്‍കോട് കേരള ബാങ്ക് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ചെയര്മാന് കെ. നീലകണ്ഠന് അധ്യക്ഷതവഹിച്ചു. സംസ്ഥാന കാര്‍ഷിക വികസന ബാങ്ക് വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട കെ. നീലകണ്ഠനെ ചടങ്ങില്‍ ആദരിച്ചു.
മുന്‍ ഡി.സി.സി പ്രസിഡണ്ടുമാരായ കെ.പി. കുഞ്ഞിക്കണ്ണന്, ഹക്കീം കുന്നില്‍, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഗോവിന്ദന് നായര്‍, ഡി.സി.സി. ഭാരവാഹികളായ അഡ്വ. കെ.കെ. രാജേന്ദ്രന്, കെ.വി.സുധാകരന്, വി.ആര് വിദ്യാസാഗര്‍, മാമുനി വിജയന്, ഹരീഷ് പി.നായര്‍, എം.കുഞ്ഞമ്പു നമ്പ്യാര്‍, കോഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട് സംസ്ഥാന പ്രസിഡണ്ട് പി.കെ. വിനയകുമാര്‍, കേരള ബാങ്ക് എംപ്ലോയിസ് കോണ്‍ഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡണ്ട് എ. പ്രകാശ് റാവു, എം. രാധാകൃഷ്ണന് നായര്‍, എം.രാജീവന് നമ്പ്യാര്‍ സംസാരിച്ചു. സഹകരണ സംഘം ഭരണ സമിതി അംഗങ്ങളുടെ ഉത്തരവാദിത്വങ്ങളും കര്‍ത്തവ്യങ്ങളും എന്ന വിഷയത്തില്‍ എന്‍.ജി. സുനില്‍ പ്രകാശ് ക്ലാസെടുത്തു. സഹകരണ ജനാധിപത്യ വേദി ജില്ലാ കണ്‍വീനര്‍ എം. അസിനാര്‍ സ്വാഗതവും കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് പി.കെ. വിനോദ്കുമാര്‍ നന്ദിയും പറഞ്ഞു.