കാസര്‍കോട്: ജനറല്‍ ആസ്പത്രി ബ്ലഡ് ബാങ്കില്‍ ആവശ്യത്തിന് രക്തം ഇല്ലാത്തതിന്റെ ഗൗരവം മനസ്സിലാക്കി ഓണക്കച്ചവടത്തിന്റെ തിരക്കിനിടയിലും ഓടിയെത്തി രക്തദാനം നടത്തിയ കാസര്‍കോട് മര്‍ച്ചന്റ് യൂത്ത് വിംഗ് പ്രവര്‍ത്തകര്‍ മാതൃകയായി. രക്തത്തിന് ആവശ്യക്കാരുടെ എണ്ണം കൂടി വരികയാണ്. ജനറല്‍ ആസ്പത്രി ബ്ലഡ് ബാങ്കില്‍ നിന്ന് മാത്രം ദിവസം നിരവധി പേര്‍ക്കാണ് രക്തം നല്‍കുന്നത്. കാസര്‍കോട് മര്‍ച്ചന്റ്സ് യൂത്ത് വിംഗ് പ്രസിഡണ്ട് നിസാര്‍ സിറ്റികൂളാണ് അടിയന്തിര ഘട്ടത്തില്‍ രക്തം നല്കാന് ബ്ലഡ് ബാങ്കിലേക്ക് സഹപ്രവര്‍ത്തകരെയും കൂട്ടി ഓടിയെത്തിയത്. യുവാക്കള്‍ പലരും രക്തം നല്കാന് മടിച്ചു നില്ക്കുമ്പോള് പ്രായം തളര്‍ത്താത്ത ആവേശവുമായി വ്യാപാരി അബ്ദുല്‍ അസീസും രക്തം നല്കി. 50 വയസ്സ് പിന്നിട്ട അസീസ് ആറാം തവണയാണ് രക്തം നല്‍കുന്നത്.
നിസാര്‍ സിറ്റികൂള്‍, ഹാരിസ് അങ്കോള, സാമൂഹ്യ പ്രവര്ത്തകന് മാഹിന്‍ കുന്നില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ബ്ലഡ് ബാങ്കില്‍ കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്നും രക്തദാനം ചെയ്യാനെത്തുന്നവര്‍ക്ക് പ്രയാസമില്ലാത്ത രീതിയില്‍ രക്തം നല്കാന് മെച്ചപ്പെട്ട സേവനം ഒരുക്കണമെന്നും യൂത്ത് വിംഗ് നേതാക്കള്‍ സൂപ്രണ്ട് ജമാല്‍ അഹമദിനെ കണ്ട് ആവശ്യപ്പെട്ടു.