കാസര്‍കോട്: സാമൂഹ്യ പ്രവര്‍ത്തകനും ചെങ്കള കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടറുമായ ഹമീദ് ഹാജി തളങ്കര (60) അന്തരിച്ചു. തളങ്കര സ്വദേശിയായ ഹമീദ് ഹാജി ഏറെക്കാലമായി ആലംപാടിയിലായിരുന്നു താമസം. വ്യാപാരിയും മത, സാമൂഹിക, രാഷ്ട്രീയ മേഖലകളില്‍ സജീവ സാന്നിധ്യമായിരുന്നു. വലിയൊരു സൗഹൃദ് ബന്ധത്തിനുടമയാണ്. പരേതരായ തളങ്കര അബ്ദുല്ലക്കുഞ്ഞിയുടെയും ആസ്യുമ്മയുടെയും മകനാണ്. ഭാര്യ: ഖൈറുന്നിസ (നായന്മാര്മൂല). മക്കള്‍: ഹംന, ഹാനിയ, ഹനാന, ആഷിക്ക. മരുമക്കള്‍: ഷാനവാസ്, നബീല്‍, ഷമ്മല്. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, സുഹറ.