കാഞ്ഞങ്ങാട്: ഓള് കേരള ബാങ്ക് റിട്ടയറീസ് കള്‍ച്ചറല്‍ അസോസിയേഷന് (അബ്ക) കാസര്‍കോട് ജില്ലാ കമ്മറ്റി വായനാമാസാചരണത്തിന്റെ ഭാഗമായി ജില്ലാ കണ്‍വീനറും കവിയുമായ ഗിരിധര്‍ രാഘവന്റെ ‘നീല ഞരമ്പുകള്‍’ എന്ന കൃതിയെ അടിസ്ഥാനമാക്കി പുസ്തക സംവാദം സംഘടിപ്പിച്ചു. അബ്ക സംസ്ഥാന ജനറല്‍ സെക്രട്ടറി രാമകൃഷ്ണന് കണ്ണോം ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് പി. സ്മാരകത്തില്‍ നടന്ന ചടങ്ങില്‍ എ.കെ.ബി.ആര്.എഫ് ജില്ലാ സെക്രട്ടറി കെ.വി. ഗംഗാധരന് അധ്യക്ഷത വഹിച്ചു. കെ.ജി.ബി.ആര്.എ ദേശീയ ജനറല്‍ സെക്രട്ടറി കെ. ബാലകൃഷ്ണന്, അബ്ക സംസ്ഥാന ട്രഷറര്‍ പ്രേമചന്ദ്രന് ചോമ്പാല, ജോയിന്റ് കണ്‍വീനര്‍ വിജയന് ആനിക്കാടി എന്നിവര്‍ പുസ്തകാവലോകനം നടത്തി. ഗിരിധര്‍ രാഘവന് എഴുത്തനുഭവം പങ്കുവെച്ചു.