ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കമ്പനികളെല്ലാം അടച്ചുപൂട്ടി ജീവനക്കാരോട് വീടുകളില്‍ തന്നെയിരുന്ന് ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. മാസങ്ങളായി പല വമ്പന്‍ കമ്പനികളും ഈ രീതിയാണ് അവലംബിച്ചുവരുന്നത്. അതേസമയം വര്‍ക്ക് ഫ്രം ഹോമില്‍ ജീവനക്കാര്‍ അധികസമയം ജോലി ചെയ്യുന്നുവെന്നാണ് പഠനറിപോര്‍ട്ട് പറയുന്നത്. സോഫ്റ്റ്വെയര് ഡെവലപ്പര്‍മാരായ അറ്റ്ലേഷ്യന്‍ 65 രാജ്യങ്ങളിലെ ഡാറ്റകള്‍ വെച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.
ഇസ്റാഈലില്‍ ആണ് ജീവനക്കാര്‍ കൂടുതല്‍ സമയം ജോലിയില്‍ ഏര്‍പ്പെടുന്നത്. ശരാശരി 47 മിനുട്ടാണ് ഇവിടെ അധികസമയം ജോലി ചെയ്യുന്നത്. ദക്ഷിണാഫ്രിക്കയില്‍ 38 മിനുട്ടും ഓസ്ട്രേലിയയിയിലും അമേരിക്കയിലും 32 മിനുട്ടും ജപ്പാനില്‍ 16 മിനുട്ടുമാണ് ജീവനക്കാര്‍ അധിക സമയം ജോലി ചെയ്യുന്നത്. ദക്ഷിണ കൊറിയയാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍. ഏഴ് മിനുട്ട് മാത്രമാണ് തൊഴിലാളികള്‍ അധികം ജോലി ചെയ്തത്. അതേസമയം ഇന്ത്യയില്‍ ദിവസം ശരാശരി 32 മിനുട്ട് അധികം ജോലി ചെയ്യുന്നതായാണ് പഠനം പറയുന്നത്.
രാവിലെയും വൈകുന്നേരവുമാണ് ആളുകള്‍ ഏറ്റവും കൂടുതല്‍ ജോലി ചെയ്യുന്നതെന്നും ഉച്ചയ്ക്ക് ശേഷം ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായും കണ്ടെത്തി. ദിവസവും 12 മണിക്കൂറിലധികം സമയം വീട്ടില്‍ നിന്ന് ജോലി ചെയ്യുന്നുവെന്നാണ് സര്‍വേയില്‍ പങ്കെടുത്ത ഡെല്‍ഹിയിലെ ഒരു കോര്‍പ്പറേറ്റ് എക്സിക്യുട്ടീവ് പറഞ്ഞത്. ഉച്ച ഭക്ഷണത്തിന് മാത്രമാണ് ഇടവേള എടുക്കുന്നതെന്നും ചായ കുടിക്കാന്‍ പോലും സമയം കിട്ടാറില്ലെന്നും അവര്‍ പറയുന്നു.
Work from home has made workday of Indians 32 minutes longer