കോവിഡ്: പശ്ചിമ ബംഗാളില്‍ ലോക്ഡൗണ്‍ ജൂലൈ 15 വരെ നീട്ടി

കൊല്‍ക്കത്ത: കോവിഡ് വ്യാപനം തുടരുന്ന പശ്ചിമ ബംഗാളില്‍ ലോക്ഡൗണ്‍ ജൂലൈ 15 വരെ നീട്ടി. ഇഥതുസംബന്ധിച്ച് തിങ്കളാഴ്ച മമത സര്‍ക്കാര്‍ ഉത്തരവിറക്കി. നിലവിലെ നിയന്ത്രണങ്ങള്‍ ജൂലൈ ഒന്നിന് അവസാനിക്കാനിരിക്കെയാണ് നിയന്ത്രണങ്ങള്‍ നീട്ടി സര്‍ക്കാര്‍ ഉത്തരവായത്. അതേസമയം ലോക്ക്ഡൗണില്‍ ചില ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സലൂണ്‍, ജിം, ബ്യൂട്ടി പാര്‍ലര്‍ എന്നിവ 50 ശതമാനം ജീവനക്കാരുമായി പ്രവര്‍ത്തിക്കാം. സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് രാവിലെ പത്ത് മുതല്‍ നാല് വരെ പ്രവര്‍ത്തിക്കാം, പ്രവേശനം പകുതി ജീവനക്കാര്‍ക്ക് മാത്രം. ബാങ്ക്-ധനകാര്യ സ്ഥാപനങ്ങള്‍ക്ക് രാവിലെ പത്ത് […]

കൊല്‍ക്കത്ത: കോവിഡ് വ്യാപനം തുടരുന്ന പശ്ചിമ ബംഗാളില്‍ ലോക്ഡൗണ്‍ ജൂലൈ 15 വരെ നീട്ടി. ഇഥതുസംബന്ധിച്ച് തിങ്കളാഴ്ച മമത സര്‍ക്കാര്‍ ഉത്തരവിറക്കി. നിലവിലെ നിയന്ത്രണങ്ങള്‍ ജൂലൈ ഒന്നിന് അവസാനിക്കാനിരിക്കെയാണ് നിയന്ത്രണങ്ങള്‍ നീട്ടി സര്‍ക്കാര്‍ ഉത്തരവായത്. അതേസമയം ലോക്ക്ഡൗണില്‍ ചില ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

സലൂണ്‍, ജിം, ബ്യൂട്ടി പാര്‍ലര്‍ എന്നിവ 50 ശതമാനം ജീവനക്കാരുമായി പ്രവര്‍ത്തിക്കാം. സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് രാവിലെ പത്ത് മുതല്‍ നാല് വരെ പ്രവര്‍ത്തിക്കാം, പ്രവേശനം പകുതി ജീവനക്കാര്‍ക്ക് മാത്രം. ബാങ്ക്-ധനകാര്യ സ്ഥാപനങ്ങള്‍ക്ക് രാവിലെ പത്ത് മുതല്‍ രണ്ട് വരെ പ്രവര്‍ത്തിക്കാം. ബസുകളില്‍ പകുതി യാത്രക്കാര്‍ മാത്രം, ഡ്രൈവറും കണ്ടക്ടറും വാക്സിന്‍ സ്വീകരിച്ചവരായിരിക്കണം. പച്ചക്കറി വില്‍ക്കുന്ന കടകള്‍ ആറ് മുതല്‍ പന്ത്രണ്ട് വരെയും, മറ്റുള്ളവ പതിനൊന്ന് മുതല്‍ എട്ട് മണി വരെയും തുറക്കാമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ ബംഗാളില്‍ 1,836 പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. 2,022 പേര്‍ രോഗമുക്തരായതായും സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ബുള്ളറ്റിനില്‍ വ്യക്തമാക്കി. ഇതോടെ ബംഗാളില്‍ ആകെ 14,55,453 പേരാണ് രോഗമുക്തി നേടിയത്. 24 മണിക്കൂറിനിടെ 29 മരണവും സ്ഥിരീകരിച്ചു. ആകെ മരണം 17,612 ആയി. ബംഗാളില്‍ നിലവില്‍ 21,884 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.

Related Articles
Next Story
Share it