ന്യൂഡല്‍ഹി: കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ദേശീയ വക്താവ് ശരദ് പവാര്‍. രാജ്യത്തെ കര്‍ഷകര്‍ക്ക് അവകാശങ്ങള്‍ക്ക് വേണ്ടി പോരാടേണ്ടി വരുന്നത് നിര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ കര്‍ഷകദിനത്തില്‍ കര്‍ഷകര്‍ക്ക് ആശംസ അറിയിച്ചുള്ള ട്വീറ്റിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
”രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയുടെ പ്രധാന ഭാഗമായ കര്‍ഷകരെ ബഹുമാനിക്കുക എന്നത് അധികാരത്തിലിരിക്കുന്നവരുടെ ഉത്തരവാദിത്തമാണ്. നിര്‍ഭാഗ്യവശാല്‍ കര്‍ഷകര്‍ക്ക് അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പ്രതിഷേധിക്കേണ്ട അവസ്ഥയാണ് ഇന്ന് രാജ്യത്തുള്ളത്. ദേശീയ കര്‍ഷക ദിനമായ ഇന്ന് മുഴുവന്‍ കര്‍ഷകര്‍ക്കും നീതി ലഭ്യമാകട്ടെ എന്ന് ഞാന്‍ ആശംസിക്കുകയാണ്.” അദ്ദേഹം ട്വീറ്റ് ചെയ്തു.
ഡെല്‍ഹിയിലെ കൊടുംതണുപ്പിലും പിന്നോട്ടില്ലാതെ നടത്തുന്ന സമരം ആഴ്ചകള്‍ പിന്നിട്ടു. നിയമം പിന്വവലിക്കാതെ പിന്മാറില്ലെന്നാണ് കര്‍ഷകരുടെ തീരുമാനം. പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ ലക്ഷക്കണക്കിന് കര്‍ഷകരാണ് സമരത്തില്‍ അണിനിരക്കുന്നത്.