ബായാര്‍: ബായാറില്‍ ഷെഡിന്റെ പൂട്ട് തകര്‍ത്ത് റബര്‍ ഷീറ്റുകളും ഒട്ടുപാലും കവര്‍ന്ന കേസില്‍ രണ്ട് പേരെ മഞ്ചേശ്വരം എസ്.ഐ എന്‍. അന്‍സാറും സംഘവും അറസ്റ്റ് ചെയ്തു.
കാര്‍ കസ്റ്റഡിയിലെടുത്തു. പൈവളിഗെയിലെ പുരുഷോത്തമന് (23), ബായാറിലെ തിലക് (27) എന്നിവരാണ് അറസ്റ്റിലായത്.
കരിമണ്ണൂര്‍ സ്വദേശിയും ബായാര്‍ ബളൂരില് താമസക്കാരനുമായ വിനോയുടെ ഉടമസ്ഥതയിലുള്ള ഷെഡിന്റെ പൂട്ട് തകര്‍ത്താണ് 1,70,000 രൂപയുടെ റബര്‍ ഷീറ്റുകളും ഒട്ടുപാലും കവര്‍ന്നത്. അഞ്ചിനായിരുന്നു കവര്‍ച്ച. കവര്‍ന്ന സാധനങ്ങള്‍ കടത്തിക്കൊണ്ടുപോകാന്‍ ഉപയോഗിച്ചതാണ് കസ്റ്റഡിയിലെടുത്ത കാര്‍.