മൈസൂര്‍: സുല്‍ത്താന്‍ ഡയമണ്ട്സ് ആന്റ് ഗോള്‍ഡിന്റെ പുതിയ ഷോറൂം മൈസൂരില്‍ ആരംഭിച്ചു. ബോളിവുഡ് നടി പത്മശ്രീ രവീണ ടണ്ടന് ഷോറൂം ഉദ്ഘാടനം നിര്‍വഹിച്ചു. സുല്‍ത്താന്‍ ഷോറൂമിലെ ആഭരണ ശേഖരത്തിന്റെ ഭംഗിയെയും കരകൗശലത്തെയും അവര്‍ പ്രശംസിച്ചു. കാസര്‍കോട്, മംഗളൂരു, ബംഗളൂരു സ്റ്റോറുകളില്‍ തുടക്കം മുതല്‍ തന്നെ സുല്‍ത്താന്‍ മൈസൂരില്‍ നിന്നുള്ള ഉപഭോക്താക്കള്‍ ഉണ്ടായിരുന്നുവെന്നും അവരില്‍ നിന്നുള്ള മികച്ച പ്രതികരണം കണ്ടതില്‍ വളരെ സന്തോഷമുണ്ടെന്നും സുല്‍ത്താന്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ റൗഫ് പറഞ്ഞു. അടുത്ത ഷോറൂം ബംഗളൂരുവിലെ എച്ച്.ബി.ആര് ലേഔട്ടില്‍ ജൂണ്‍ മൂന്നാം വാരത്തോടെ തുറക്കുമെന്ന് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അബ്ദുല്‍ റഹീം അറിയിച്ചു.